എനിക്ക് ശരികള്‍ എന്ന് തോന്നുന്നത് നിനക്ക് തെറ്റുകളായി തോന്നിയേക്കാം ,,,പക്ഷെ,,,, എന്റെ ശരി നിനക്ക് തെറ്റുകളായി എന്ന് തോന്നിയാല്‍ ആ തെറ്റുകള്‍ തിരുത്തിക്കുക,,, അതല്ലേ വേണ്ടത്,,, അതെ,, അതാണ് ശരി,,,അല്ലാതെ മിണ്ടാതിരിക്കല്‍ അല്ല
Thursday, December 27, 2012
Tuesday, December 25, 2012
Friday, December 14, 2012
Thursday, December 13, 2012
തിമിരം
ഞാന്‍ ,
മലയാളത്തിന്റെ പ്രിയപ്പെട്ട കവി
കാമിനിയുടെ കരിനീല മിഴികളും
അഴകേറുമുടലും തൂലികയുടെ
വിരേച നൌഷധം
കാടും കാട്ടാറും കിളികളും എന്റെ
ഭാവനാ ലോകത്തെ കുടികിടപ്പുക്കാര്‍
എന്റെ സാംസ്കാരിക പരിസരങ്ങളില്‍
കലഹങ്ങളില്ല കലാപങ്ങളില്ല
ഉടുമുണ്ടഴിയുന്ന പെങ്ങളുടെ
ദൈന്യ നേത്രങ്ങളില്ല
ഉദരം പിളര്‍ന്ന അമ്മയും
ശൂലത്തില്‍ കോര്‍ത്ത പിഞ്ചുടലും
എന്റെ കാഴ്ച വട്ടങ്ങളുടെ
നാലഴലത്ത് പോലുമില്ല
കര്‍ണ്ണഫുടങ്ങളില്‍
ഇയ്യം ഉരുക്കിയൊഴിച്ച്
ആസനത്തില്‍ കിളിര്‍ത്ത
വാലില്‍ ചായം മുക്കി
കവിതയുടെ മൂല്യമളക്കാം
കവി പുംഗവന്‍ ഞാന്‍
(ഗുജറാത്ത് കാലാപകാലത്ത് എഴുതിയ കവിതയാണ്)
(ഗുജറാത്ത് കാലാപകാലത്ത് എഴുതിയ കവിതയാണ്)
Wednesday, December 12, 2012
മയില്‍പ്പീലി
മാനം കാണിക്കാതെ ഒളിച്ചുവച്ചാല്‍ മയില്‍പീലി ഒത്തിരി പീലിവാവകളെ തരുമെന്ന് പഠിക്കുന്ന കാലങ്ങളില്‍ ആരോ പറഞ്ഞത് മനസ്സിലുണ്ടായിരുന്നു. മാനം കാണിക്കാതെയും, മാലോകര്‍ കാണാതെയും, ഒരു മയിപ്പീലിത്തുണ്ട് എന്റെ നോട്ടുബുക്കിനുള്ളിലാക്കി സുക്ഷിച്ചുവെക്കണം എന്നുണ്ടായിരുന്നു,,, ആ സ്കൂള്‍ ജീവിതക്കാലത്ത് ആ മോഹം പൂവണിഞ്ഞില്ല ,,,, പക്ഷെ ഈ പ്രവാസ ജീവിതത്തിന്റെ തിരക്കുകള്‍ക്കിടയിലും എന്നിലേക്ക് ഒരു മാലാഖയായി എന്‍ പ്രണയിനിയായി ഒരുവള്‍ പറന്നു വന്നു,,, അവള്‍ എനിക്ക് ഒരു മയില്‍പ്പീലി സമ്മാനിച്ചു,,, ആ മയില്‍പ്പീലിയാണ് ഈ ബ്ലോഗ് ,,, പിന്നെ എപ്പോളോ അവള്‍ എന്നില്‍ നിന്നും പറന്നു അകന്നു പോയി ...അവള്‍ പറന്നു അകന്നാലും എനിക്ക് എന്നും ഓര്‍മ്മിക്കാന്‍ ഈ മയില്‍പ്പീലി മാത്രം ബാക്കിയായി. ജീവിതത്തിന്റെ താളുകള്‍ എത്ര മറഞ്ഞുപോയാലും മനസ്സിന്റെ മണിചെപ്പില്‍ മാനം കാണിക്കാതെ ഞാന്‍ ഒളിച്ചുവെക്കും ഈ മയില്‍പ്പീലിയെ,,, വസന്തവും,ശിശിരവും, വേനലും,വര്‍ഷവും വന്നുപ്പോയാലും എന്റെ സ്വപ്നങ്ങളും, മോഹങ്ങളും കൊടുത്തു ഞാന്‍ ഈ മയില്‍പ്പീലിക്ക് കാവലിരിക്കും.... എന്തിനെന്നറിയാതെ... കാലങ്ങള്‍ പോവുന്നതറിയാതെ... എന്നും ഞാന്‍ കാത്തിരിക്കും
Sunday, December 9, 2012
നന്ദി
അകന്നു പോയ ഹൃദയങ്ങള്‍ക്ക്
തീര്‍ന്നു പോയ ഇന്നലെകള്‍ക്ക്
മിഴി പൂട്ടിയ താരകങ്ങള്‍ക്ക്
താഴിട്ടു പൂട്ടിയ കിനാക്കള്‍ക്ക്
തിരിഞ്ഞു നടന്ന കുസൃതികള്‍ക്ക്
നീ തന്ന സ്വപ്നങ്ങള്‍ക്ക്
പിന്നെ
സൗഹൃദം കൊണ്ടൊരു കൊട്ടാരം തീര്‍ത്തതിന്
ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ ഒരു മയില്‍പീലി തന്നതിന്
ഹൃദയ വിശുദ്ധി കൊണ്ടൊരു പൂക്കണി ഒരുക്കിയതിന്
ഉള്ളിന്റെ ഉള്ളില്‍ ഒരു ഓണത്തുമ്പിയായി പറന്നതിന്
എല്ലാത്തിനും നന്ദി...നന്ദി...നന്ദി...
അഗ്നി
എന്‍ ചുറ്റിലും അഗ്നി വലയം വെച്ചപ്പോള്‍ പൊള്ളുന്ന ആ ചൂടില്‍ നിന്നും എന്നെ രക്ഷിക്കാന്‍ ഒരു മഞ്ഞുത്തുള്ളിയായി എന്നിലേക്ക് വന്നവള്‍ അല്ലെ നീ,,,,, എന്‍ ചുറ്റിലും ഉണ്ടായിരുന്ന അഗ്നി കത്തി അമര്‍ന്നപ്പോള്‍ എന്താ നിനക്ക് പറ്റിയത്,,,, ആ അഗ്നിയില്‍ നിന്റെ ഹൃദയം കത്തി അമര്‍ന്നതോ അല്ല എന്‍ കൂടെ നിന്ന് ആ അഗ്നിയെ ആയിരുന്നോ നീ സ്നേഹിച്ചിരുന്നത്
വിരഹത്തിന്‍ വേദന
ഈ മണല്‍നാട്ടിലെ.,.,.,ഉരുകുന്ന വെയിലും ഈ മരുഭൂമി എനിക്ക് സമ്മാനിച്ച വേദനകളും സന്തോഷങ്ങളും എല്ലാം വേണ്ടെന്ന് വെച്ച് നിന്നെ കാണുവാന്‍ വേണ്ടി വരാന്‍ നില്‍ക്കുന്ന ഈ സമയത്ത് എന്തിനാണ് നീ എനിക്ക് ഈ വേദന സമ്മാനിച്ചത് ,,, എത്ര ആലോചിച്ചിട്ടും എനിക്ക് ഉത്തരം കിട്ടുന്നില്ല,,, ഈ നിമിഷം ഞാന്‍ അറിയുന്നു.... വിരഹത്തിന്‍ വേദന....
നീ എത്ര എന്നില്‍ നിന്നും അകന്നാലും ഞാന്‍ വരും നീ ഓര്‍ക്കാതിരിക്കവേ മടങ്ങിപ്പോകുന്ന വഴികളിലൂടെ ഞാന്‍ വരും നിനക്കു കണ്ടില്ലെന്നു നടിക്കാനാകില്ല ഓര്‍മ്മകള്‍ നിന്നെ അനുസരിക്കുകയില്ല,,, വാക്കുകള്‍ അടര്‍ന്നു നിന്നെ വലം വയ്ക്കും,,, വന്യമായ കരങ്ങളാല്‍ നീ ആനയിക്കപ്പെടും... നീ പറഞ്ഞ പോലെ എല്ലാം എനിക്ക് ഓര്‍മ്മകളായി എടുക്കാന്‍ കഴിയുന്നില്ല ,,,, ഞാന്‍ വരും ,,,, എന്റെ വരവിനായി കാത്തിരുന്നോളൂ.....
Tuesday, November 13, 2012
ദീപാവലി ആശംസകള്‍
ദീപാവലി ദീപങ്ങളുടെ ഉത്സവമായിട്ടാണ് ആഘോഷിക്കപ്പെടുന്നത്. ദീപാവലിയാഘോഷങ്ങള്‍ക്ക് ഇന്ത്യാചരിത്രത്തോളം തന്നെ പഴക്കമുണ്ട്. ഹിന്ദുപുരാണങ്ങളിലും മറ്റും ദീപാവലിയാഘോഷത്തെക്കുറിച്ച് ഒട്ടേറെ പരാമര്‍ശങ്ങളുണ്ട്.
മനുഷ്യനെ അജ്ഞാനമാ
ക്കുന്ന അന്ധകാരത്തില്‍ നിന്ന് അറിവിന്റെ വെളിച്ചത്തിലേക്ക് നയിക്കുകയാണ് ദീപാവലിയുടെ മഹത്തായ സങ്കല്‌പം. ഭൂമിയില്‍ ആധിപത്യം സ്ഥാപിച്ചിരുന്ന ആസുരശക്തികളെ ഉന്മൂലനം ചെയ്‌ത് ജനങ്ങള്‍ക്ക് ക്ഷേമവും ഐശ്വര്യവും പ്രദാനം ചെയ്യുകയാണ് ആഘോഷത്തിന്റെ അടിസ്ഥാനം.
രാമായണത്തില്‍ ശ്രീരാമന്റെ വനവാസവുമായി ബന്ധപ്പെട്ട ഐതിഹ്യമാണ് ദീപാവലിക്ക്. 14 വര്‍ഷത്തെ വനവാസത്തിനും രാവണവധത്തിനും ശേഷം അയോധ്യയില്‍ തിരിച്ചെത്തിയ ശ്രീരാമനേയും പരിവാരങ്ങളേയും ജനങ്ങള്‍ നിറദീപങ്ങളോടെ വരവേറ്റു എന്നാണ് സങ്കല്‌പം. അതിനെ അനുസ്‌മരിപ്പിക്കുന്നതിനാണ് നാം ദീപാവലി ദിവസം വീടിനകത്തും പുറത്തും ദീപങ്ങള്‍ തെളിച്ചും പടക്കങ്ങള്‍ പൊട്ടിച്ചും ആഘോഷിക്കുന്നത്.
ഏവര്‍ക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ ദീപാവലി ആശംസകള്‍
Thursday, November 1, 2012
വേദന
നീ എന്റെ മാത്രം ആണെന്ന് ഞാന്‍ വിശ്വസിച്ചു ,,,,
ആ വിശ്വാസം എന്റെ പ്രതീക്ഷകള്‍ ആയിരുന്നു,,,,
ആ പ്രതീക്ഷകള്‍ എന്റെ ജീവിതം ആയിരുന്നു....
ആ ജീവിതത്തില്‍ ഞാന്‍ അറിയാതെ എപ്പോഴോ ആഞ്ഞുവീശിയ ആ കൊടുങ്കാറ്റില്‍ എനിക്ക് നീ വരുത്തി വെച്ച നഷ്ടങ്ങള്‍ ..........
എല്ലാ നഷ്ടങ്ങളും സഹിക്കാം പക്ഷെ ഈ വേദന ഒഴിച്ച് ,,, നീ തന്ന ഈ വിരഹത്തിന്‍ വേദന ഒഴിച്ച് ,,,, നീ എത്ര എന്നില്‍ നിന്നും ഒളിചോടിയാലും മറക്കാന്‍ കഴിയുമോ നിനക്ക് എന്നെ,,,, എന്നില്‍ നിന്ന് നീ എത്ര ദൂരെ പോയി ഒളിച്ചാലും നിനക്ക് വേണ്ടി കാത്തിരിക്കും ഞാന്‍
കേരളപ്പിറവി ആശംസകള്‍
1956 നവംബര്‍ ഒന്നാം തീയതി കേരളം പിറന്നു.സ്വാതന്ത്ര ഭാരതത്തില്‍ തിരുവിതാംകൂറിലേയും തിരുകൊച്ചിയിലേയും നാട്ടുരാജാക്കന്മാരുടെ സംയോജനവിളംബരമാണ്, കേരളപ്പിറവിക്ക് നിതാനമായത് .ഭാഷയുടെ അടിസ്ഥാനത്തില്‍ ഉണ്ടായ വിഭജനം മലായാളിയ്ക്ക് ഒരു പുതിയ മുഖം നേടിയെടുക്കാന്‍ സഹായിച്ചു. അറബിക്കടലിന്റെ മടിയിലുറങ്ങുന്ന നീലഗിരിയുടെ സഖിയാം കേരളം സുന്ദരിയാണ് മനോഹരിയാണ്. നദികളും കായലുകളും തോടുകളും പാടശേഖരവും മലനിരകളാല്‍ സുന്ദരമാണ് എന്റെ ഈ കൊച്ചു കേരളം
സ്വാതന്ത്ര്യം എന്നാല്‍ സ്നേഹമാണ്
അത് ഒരുമയുടെ സന്ദേശമാണ്-
ശക്തിയാണ്. ഐക്യമാണ്.
ദൈവത്തിന്റെ സ്വന്തം നാട്!
പ്രബുദ്ധരായ മലയാളിയുടെ നാട് !
എന്റെ കേരളം!എത്ര സുന്ദരം!
എല്ലാ കൂട്ടുക്കാര്‍ക്കും ഞങ്ങളുടെ കേരളപ്പിറവി ആശംസകള്‍
Thursday, October 25, 2012
Wednesday, October 24, 2012
Sunday, October 14, 2012
Saturday, October 6, 2012
വേദന
നിന്നെ സ്നേഹിച്ചതിന് നീ എനിക്ക് തന്ന സമ്മാനമാണ് എന്റെ മനസ്സിലെ വേദനയും, വേദന കലര്‍ന്ന സ്വപ്നങ്ങളും, നിന്നെ ഓര്‍ക്കുമ്പോള്‍ കണ്ണുകള്‍ നിറയുന്നു, അറിയാതെ പറയാതെ മനസ്സില്‍ ഒരു പാട് മോഹങ്ങളുമായി ഞാനും നീയും സ്വപ്‌നങ്ങള്‍ കണ്ട നിമിഷങ്ങളൊക്കെ ഓര്‍ക്കുമ്പോള്‍ എന്റെ മിഴികള്‍ അറിയാതെ നിറയുന്നു. കരയാന്‍ മറ്റുള്ളവരെ പോലെ ഞാനും ഇഷ്ട്ടപെടുന്നില്ല. പക്ഷെ അറിയാതെ കരഞ്ഞു പോകുന്നു. നീ പോയതിനു ശേഷം ഉറക്കം എന്താ എന്ന് ഞാന്‍ അറിഞ്ഞില്ല, എന്റെ വേദനകള്‍ക്ക് മുകളില്‍ വേദന മാത്രം സമ്മാനിച്ചു നീ... പക്ഷെ നിന്നെ ഓര്‍ക്കുമ്പോള്‍ ഉണ്ടാകുന്ന ആ കണ്ണുനീരിനെ ഞാന്‍ അറിയാതെ ഇഷ്ട്ടപെട്ടു പോകുന്നു. നിനക്ക് എല്ലാം മറക്കാന്‍ കഴിഞ്ഞു എന്ന് വരാം, ഇനി നീ തന്ന ഓര്‍മ്മകള്‍ അതാണ് എന്റെ ജീവിതം, ഒരു നാളും മറക്കാത്ത ഒരോര്‍മ്മയായ് എന്നും കാണും നീ എന്റെ മനസ്സില്‍
Thursday, October 4, 2012
Thursday, September 27, 2012
Tuesday, September 25, 2012
എന്റെ ഗ്രാമം
ഗള്‍ഫ് നാടുകളിലെ ഓരോ പ്രഭാതങ്ങളില്‍ നിന്നും എത്ര വ്യത്യസ്തവും സുന്ദരവുമാണ് നമ്മുടെ നാട്ടിലെ ഗ്രാമങ്ങളിലെ ഓരോ പ്രഭാതവും...
കിളികളുടെ സംഗീതവും പൂങ്കോഴിയുടെ കൂവലും അമ്പലങ്ങളില്‍ നിന്നുയരുന്ന ഭക്തിഗാനവും കേട്ട് കൊണ്ടാണ് നമ്മള്‍ ഉണരുന്നത്,,, ഉണര്‍ന്നു കഴിഞ്ഞാല്‍ ആദ്യം വരുന്നത് പാല്‍ക്കാരന്‍ ആയിരിക്കും അതിനു പിറകെ പത്രക്കാരനും വരുന്നു... ഒരു ഗ്ലാസ് കട്ടന്‍ ചായ കൈയ്യില്‍ എടുത്ത് പത്രം വായിച്ചു കൊണ്ടിരിക്കുമ്പോള്‍ ആകും കൂയ് എന്ന ഒരു വിളിയുമായി മല്‍സ്യ വില്‍പ്പനക്കാരന്‍ വരുന്നത്,,, ആ സമയങ്ങളില്‍ റോഡിലേക്ക് നോക്കുമ്പോള്‍ നമുക്ക് കാണാം പുറകില്‍ ബാഗും തൂക്കിയിട്ടു സ്കൂളില്‍ പോകുന്ന കുട്ടികളെ,,, അത് കഴിഞ്ഞ് ബ്രേക്ക്‌ഫാസ്റ്റും കഴിച്ച് പുറത്തേക്ക് ഇറങ്ങും, ഏതൊരു ഗ്രാമം ആയാലും ആ ഗ്രാമത്തില്‍ ഒരു ചെറിയ അങ്ങാടി ഉണ്ടായിരിക്കും, അങ്ങാടി എന്ന് ഉദേശിച്ചത് എല്ലാവരും വന്നു ഒത്തുകൂടുന്ന സ്ഥലം എന്ന് മാത്രമാണ്, ആ ഗ്രാമത്തിന്റെ മുഖമുദ്രയായി ഒരു ചായക്കട അവിടെ ഉണ്ടാകും, അവിടെ ചെന്നാല്‍ പത്രം വായിക്കുന്നവര്‍ ചായ കുടിക്കുന്നവര്‍ അതിന്റെ ഇടയില്‍ രാക്ഷ്ട്രീയം പറയുന്നവര്‍, നാട്ടുകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നവര്‍ അങ്ങനെ ഒത്തിരി കാഴ്ചകള്‍ നമുക്ക് കാണാം...ഈ മരുഭൂമിയില്‍ ഇരുന്നു കൊണ്ട് സുന്ദരമായ ഈ ഗ്രാമീണ സൌന്ദര്യത്തെ കുറിച്ച് ആലോചിക്കുക ആയിരുന്നു.
Thursday, September 20, 2012
സ്വപ്നങ്ങള്‍ പൂവണിയുവാന്‍ ഇനി ദിവസങ്ങള്‍ മാത്രം
നീ മാത്രമായിരുന്നു എന്റെ മനസ്സില്‍ ,,, നിന്നെ കാണാനുള്ള ദിവസങ്ങളെണ്ണി ഉറക്കമില്ലാതെ കിടക്കുമ്പോള്‍ നിന്റെ ഹൃദയം എന്നോട് കാത്തിരിക്കാന്‍ പതുക്കെ പറയുമായിരുന്നു.... ആ ഹൃദയത്തിന്റെ വാക്കുകള്‍ കേട്ട് ഞാന്‍ സ്വപ്നം കണ്ടു ഉറങ്ങുമായിരുന്നു,,,, ഉറക്കത്തിന്റെ ഇടയില്‍ എന്റെ സ്വപ്നങ്ങളില്‍ നിന്റെ കുഞ്ഞു ചിരി കേട്ട്, ഞാന്‍ പലപ്പോഴും ഞെട്ടിയുണരാറുണ്ട് ,,, എന്‍ കൈകളില്‍ പിടിച്ച് നീ പൂവിനേയും പൂമ്പാറ്റയെയും തൊട്ട് ആയിരം ചോദ്യങ്ങള്‍ ചോദിച്ച് നടക്കുന്നത് എന്റെ സ്വപ്നങ്ങളില്‍ ഞാന്‍ കാണാറുണ്ട്,,,
ചിലപ്പോള്‍ പകല്‍ വെളിച്ചത്തില്‍ നിന്റെ ചെറിയ ചെറിയ കുസൃതികള്‍ ആലോചിച്ചു ഞാന്‍ ഒറ്റയ്ക്ക് ഇരുന്നു ചിരിക്കാറുണ്ടായിരുന്നു... നീ അടുത്തുണ്ടെന്ന് വിചാരിച്ച് ഞാന്‍ വെറുതെ ഇരുന്നു സംസാരിച്ചു കൊണ്ടിരുന്നു...
ഈ സ്വപ്നങ്ങള്‍ പൂവണിയുവാന്‍ ,,, ഈ കാത്തിരിപ്പ് അവസാനിക്കുവാന്‍ ,,, നിന്നെ കാണുവാന്‍ ഇനി ദിവസങ്ങള്‍ മാത്രം ....
Monday, September 17, 2012
Thursday, September 13, 2012
പ്രണയം
പ്രണയം ,,,,ജീവിതത്തില്‍ പ്രണയിക്കാത്തവര്‍ ആയി ആരെങ്കിലും ഉണ്ടോ??? ഉണ്ടെങ്കില്‍ പ്രണയിക്കണം, പ്രണയത്തിന്റെ സുഖം അത് അനുഭവിച്ചു തന്നെ അറിയണം, പ്രണയത്തിന്‍ ഇണക്കങ്ങള്‍ , കൊച്ചു കൊച്ചു പിണക്കങ്ങള്‍ നിശ്വാസങ്ങള്‍ , നോവുകള്‍ സ്വപ്‌നങ്ങള്‍ ... എല്ലാം മനോഹരമാണ് അത് വര്‍ണ്ണിക്കാന്‍ കഴിയില്ല,,, അത് അനുഭവിച്ചു അറിയുക തന്നെ വേണം
എന്റെ കണ്ണുകള്‍
നമുക്ക് സ്നേഹിക്കാന്‍ ഒരുപാട് പേരെ കിട്ടും …..സ്നേഹിച്ചവരെ മറക്കാതിരിക്കാന്‍ കുറെ ഓര്‍മ്മകളും സമ്മാനിച്ചിട്ടുണ്ടാകും അവര്‍ …പക്ഷെ സ്നേഹം തിരിച്ചു തരാന്‍ ചിലര്‍ മാത്രമേ ഉണ്ടാകൂ ….ജീവിതത്തില്‍ എന്നും ഒറ്റയ്ക്കായിരുന്നു ഞാന്‍ അതായിരിക്കാം വിജനമായ വഴികളിലൂടെ നടന്നു നീങ്ങുമ്പോള്‍ തനിച്ചായ് എന്ന തോന്നല്‍ എന്നെ അലട്ടികൊണ്ടിരുന്നത് …തനിച്ചാണ് എന്നറിഞ്ഞിട്ടും എവിടെയോ എന്റെ കണ്ണുകള്‍ ആരെയോ തേടുന്ന പോലെ തോന്നിയിരുന്നു... എന്റെ കണ്ണുകള്‍ ആരെയോ തേടിയിരുന്നു എന്ന് കാലം തെളിയിച്ചു… ഒരു ഏപ്രില്‍ മാസത്തിലെ സായാഹ്നത്തില്‍ എന്റെ കണ്ണുകള്‍ തേടി നടന്ന എന്നെ സ്നേഹിക്കാന്‍ കഴിയുന്ന ഒരാളെ ഞാന്‍ കണ്ടുമുട്ടി... അന്ന് മുതല്‍ അവള്‍ക്ക് ഞാന്‍ സ്ഥാനം നല്‍കിയത് എന്‍ ഹൃദയത്തില്‍ ആയിരുന്നു....
Wednesday, September 12, 2012
സ്നേഹം
അകലുവാന്‍ നോക്കിയപ്പോള്‍ നിന്റെ മനസ്സ് നോവുന്നത് ഞാന്‍ കണ്ടു... അടുത്തുണ്ടാവുമ്പോള്‍ സന്തോഷം കൊണ്ട് നിന്റെ മനസ്സ് മതി മറക്കുന്നതും എനിക്ക് കാണുവാന്‍ കഴിഞ്ഞു... എന്റെ ചെറിയ തെറ്റുകള്‍ എല്ലാം നീ സഹിക്കുകയും അതോടൊപ്പം തന്നെ ആ തെറ്റുകള്‍ തിരുത്താന്‍ ശ്രമിക്കുകയും ചെയ്തു നീ എന്റെ ചെറിയ ഒരു മൌനം പോലും നിന്റെ മനസ്സിനെ നോവിക്കുന്നത് എനിക്ക് കാണുവാന്‍ കഴിഞ്ഞു,,, അന്ന് എന്റെ മനസ്സ് പറഞ്ഞു നിന്റെ സ്നേഹം അത് യഥാര്‍ത്ഥ സ്നേഹമാണ് എന്ന് ,,, അന്ന് മുതല്‍ എല്ലാം മറന്നു നിന്നെ സ്നേഹിച്ചു... ഇന്ന് നീ എന്റെ എല്ലാമാണ്...
പ്രേമം

തളര്‍ന്നു പോയ എന്നെ.. സ്നേഹം എന്ന ദിവ്യഔഷധം നല്‍കി പുനര്‍ ജീവിപ്പിച്ച ....അവനോടു എനിക്ക് തോന്നിയ വികാരം,,, പ്രണയം !!!!!!!!!!!!!!!!!!! പ്രണയം പല ഭാവങ്ങളില്‍ എന്നില്‍ നിറയുന്നു ..... ചിലപ്പോള്‍ ... പ്രേമം ............!!!!!!!!!!!!! ആ പ്രേമ ലഹരിയില്‍ ആനന്ദ ന്യത്തമാടി ഞാനും, അവനും... കൃഷ്ണനും രാധയും !!!!!!!!!!!!!
ജോ
പിണക്കം
പിണങ്ങുമ്പോള്‍ അവന്‍ മഹാ ചീത്തയാ !!!!!!!! സ്നേഹം കൂടുമ്പോഴോ ,,, ഇടവപ്പാതി മഴ പോലെ സ്നേഹം കോരീ ചൊരിയൂം!!!!!!! കണ്ടും കേട്ടും കൊതി തീരും മുന്നേ അടുത്ത പിണക്കവും!!!!!!!!!! ഓരോ പിണക്കവും കൊഴിഞ്ഞു വീഴുമ്പോഴും സ്നേഹം കൂടുന്നു എന്ന തോന്നല്‍ ആയിരിക്കാം അവന്റെ കൂടെ കൂടെ ഉള്ള പിണക്കത്തിന് കാരണം !!!!!!!!!!!
ജോ
Sunday, September 9, 2012
എന്റെ സ്വപ്നം
എന്റെ പ്രിയന്റെ കണ്ണുകള്‍ എത്ര മനോഹരമാണ്... എനിക്ക് എപ്പോഴും അതില്‍ നോക്കി ഇരിക്കാന്‍ തോന്നും, നിലാവുള്ള ഒരു രാത്രിയില്‍ വയലുകള്‍ക്ക് നടുവിലുള്ള ഒരു കുഞ്ഞുവീട്ടില്‍ ചാണകം മെഴുകിയ തറയില്‍ ഒരു ചിരാക് കത്തിച്ചു വെച്ച് പുല്‍പായയില്‍ ഞാനും നീയും പരസ്പരം നോക്കി ഇരിക്കും, അപ്പോള്‍ ചെറിയ ഒരു കാറ്റ് വന്നു ആ ചിരാകിനെ കെടുത്തും,,, നിലാവിന്റെ വെളിച്ചം മാത്രം, എങ്ങും നിശബ്ദമായിരിക്കും, ചീവീടുകളുടെയും രാക്കിളികളുടെയും ശബ്ദം മാത്രം,, വാഴക്കൂമ്പുകളില്‍ നിന്ന് തേന്‍ കുടിക്കാന്‍ പോകുന്ന നരീച്ചീറുകളെ നോക്കി നമ്മള്‍ പറയും നമുക്കും അതുപോലെ പറക്കുവാന്‍ സാധിച്ചിരുന്നു എങ്കില്‍ ,,, "നിന്‍ നെഞ്ചിലേക്ക് എന്‍ മുഖം നീ അമര്‍ത്തും" നീയും ഞാനും കണ്ണടയ്ക്കും നമ്മുടെ ആത്മാവുകള്‍ പുറത്തിറങ്ങും, കൈ കോര്‍ത്ത് പിടിച്ചു നമ്മള്‍ ആകാശത്തിലേക്ക് പറക്കും
ജോ
കണ്ണുനീര്‍
നിന്റെ സങ്കടങ്ങള്‍ കൊണ്ടാകാം, പക്ഷെ ഇപ്പോള്‍ അതിനു ഞാനും ഒരു കാരണം ആകാം ... ഒത്തിരി നാള്‍ ആയി നമ്മള്‍ പരിചയപ്പെട്ടിട്ട് , പക്ഷെ ആദ്യമായിട്ടാ എന്റെ മുന്നില്‍ നീ കരയുന്നത് .... നീ എന്റെ അരികില്‍ നിന്ന് പോകുമ്പോള്‍ നീ കരയുന്ന ആ മുഖം മാത്രം ആണ് ഇപ്പോള്‍ എന്റെ മനസ്സില്‍ .... ഇന്നലെ വരെയും ഞാന്‍ ആദ്യം കണ്ടപ്പോള്‍ ഉള്ള ഒരു മുഖം, ചിരിച്ചു നില്‍ക്കുന്ന ഒരു മുഖം അതായിരുന്നു എന്റെ മനസ്സില്‍.... ഇന്നലെ വീണ കണ്ണുനീര്‍ എല്ലാം നിന്റെ കണ്ണുകളില്‍ നിന്നാണെങ്കിലും അത് എന്റെ ഹൃദയത്തില്‍ ആയിരുന്നു...എന്റെ ഹൃദയത്തില്‍ നിന്റെ ഓരോ കണ്ണുനീര്‍ തുള്ളികളും ഒരുക്കൂടി അത് ഒരു പുഴ ആയിട്ടാ ഒഴുകിയിരുന്നത്.................... ഞാന്‍ അനുഭവിച്ച വേദനയെ കുറിച്ച് വര്‍ണ്ണിക്കാന്‍ എനിക്ക് കഴിയില്ല..... ഒരു പ്രാര്‍ത്ഥന മാത്രമേ ഉള്ളൂ... ഇനി ആ കണ്ണുകള്‍ നിറയരുത് എന്ന് മാത്രം
Monday, September 3, 2012
സൌഹൃദത്തില്‍ നിന്നും പ്രണയത്തിലേക്ക്
ഫേസ്ബുക്ക് എന്ന ഈ സൈബര്‍ ലോകത്ത് കൂടി ഞാന്‍ നടക്കുമ്പോള്‍ എവിടെയോ വെച്ച് ഞാന്‍ കണ്ടു ഒരു റിക്വസ്റ്റ് അയച്ചു ...എന്നെ ഫ്രണ്ട് ആക്കി എങ്കിലും നാല് മാസം ഞങ്ങള്‍ ഒന്നും മിണ്ടിയില്ല, നാല് മാസം കഴിഞ്ഞപ്പോള്‍ ഞാന്‍ ഒരു ടാഗ് ചെയ്തു ...രാവിലെ ടാഗ് ചെയ്തു അതിനു ഒരു ലൈക്കും തന്നു പക്ഷെ അന്ന് സായാഹ്നത്തില്‍ എനിക്ക് ഒരു മെസ്സേജ് വന്നു... ഞാന്‍ ഡ്യൂട്ടിക്ക് പോകാന്‍ നില്‍ക്കുമ്പോള്‍ ആയിരുന്നു ആ മെസ്സേജ് വന്നത് ....
"ഹൃദയം: അതിനു ആര്‍ക്കും അവകാശം ഇല്ല ...
ശബ്ദം: മുറിവേള്‍ക്കുമ്പോള്‍ ഇടയ്ക്ക് ഇടറാറുണ്ട്, പക്ഷെ നിലച്ചിട്ടില്ല.
ആത്മാവ് : എനിക്ക് കൂട്ടിനായി ഇന്നുവരെ ആരുമില്ല"
ഇങ്ങനെയും എനിക്ക് ഒരു ഫ്രണ്ട് ഉണ്ടോ? ഇയാള്‍ എന്നാ എന്റെ ഫ്രണ്ട് ആയത് ???
എന്ന് ചോദിച്ചു കൊണ്ട് എനിക്ക് ഒരു മെസ്സേജ് വന്നു, ഫേസ്ബുക്കില്‍ എന്നെ കുറിച്ചുള്ള വിവരണത്തില്‍ കൊടുത്തത് ആയിരുന്നു ആദ്യത്തെ മൂന്ന് ലൈനുകളും... ഞാന്‍ ഒന്നും ആലോചിക്കാതെ ചിരിച്ചു കൊണ്ട് ഞാന്‍ മറുപടി നല്‍കി
ഞാന്‍ വര്‍ക്കിനു പോകുവാ വന്നിട്ട് പരിചയപ്പെടാം എന്ന്
അങ്ങനെ ഞാന്‍ വര്‍ക്കിന് പോയി,,, അന്ന് എനിക്ക് നൈറ്റ് ആയിരുന്നു വര്‍ക്ക് ,,, ജോലി സമയത്ത് എല്ലാം എന്റെ മനസ്സില്‍ എനിക്ക് വന്ന മെസ്സേജും അവളുടെ പ്രൊഫൈലില്‍ ചിരിച്ചു നില്‍ക്കുന്ന ആ മുഖവും ആയിരുന്നു...ജോലി തീരുന്നത് വരെ അത് മാത്രമേ എന്റെ ചിന്തകളില്‍ മുഴുവനും ഉണ്ടായിരുന്നൊള്ളൂ, ജോലി കഴിഞ്ഞു തിരിച്ചു വന്നപ്പോള്‍ ഞാന്‍ മറുപടി നല്‍കി ,,,
ഇപ്പോള്‍ ആണ് ജോലി കഴിഞ്ഞു വന്നത്... ഇനി കുറച്ചു ഉറങ്ങട്ടെ കുറച്ചു കഴിഞ്ഞു കാണാട്ടോ... ശുഭദിനം എന്ന് പറഞ്ഞു കൊണ്ട് ഒരു മറുപടിയും നല്‍കി
കുറച്ചു കഴിഞ്ഞു ഞാന്‍ ഉറക്കം എല്ലാം കഴിഞ്ഞു വന്നപ്പോള്‍ എന്റെ പ്രൊഫൈല്‍ മുഴുവന്‍ ഓടി നടന്നു എല്ലാം കാണാപാഠം പഠിച്ചു കഴിഞ്ഞിരുന്നു അവള്‍ പിന്നെ അന്ന് ഉച്ച മുതല്‍ വൈകുന്നേരം ഡ്യൂട്ടിക്ക് പോകുന്നത് വരെ ഞങ്ങള്‍ ചാറ്റ് ചെയ്തു, പിറ്റേ ദിവസവും ചാറ്റ് ചെയ്തു കൊണ്ടിരിക്കുമ്പോള്‍ ഞാന്‍ ചോദിച്ചു നമ്പര്‍ തരുമോ എന്ന്... ഒരു മടിയും കൂടാതെ നമ്പര്‍ തന്നു... ആ മധുര മനോഹരമായ ആ ശബ്ദം ഞാന്‍ കേട്ടു... ഞാന്‍ ഭയങ്കര സന്തോഷത്തില്‍ ആയിരുന്നു,,, പിന്നെ ആ സൌഹൃദം ഒരുപാട് പടര്‍ന്നു പന്തലിച്ചു,,, സങ്കടങ്ങളും ദുഃഖവും സന്തോഷവും എല്ലാം പരസ്പരം പറഞ്ഞു,,, അവള്‍ക്കു ഞാനും എനിക്ക് അവളും ഒരു ആശ്വാസം ആയിരുന്നു, അതിന്റെ ഇടയില്‍ ഉണ്ടാകുന്ന ചെറിയ ചെറിയ പിണക്കങ്ങള്‍ നങ്ങളുടെ ബന്ധം കൂടുതല്‍ കൂടുതല്‍ അടുപ്പിച്ചു... അങ്ങന്മേ ഞങ്ങള്‍ പോലും അറിയാതെ ഞങ്ങളുടെ സൌഹൃദം പ്രണയത്തിലേക്ക് വഴി മാറി...
ശ്രീ
Saturday, September 1, 2012
എന്റെ പ്രണയിനി
എന്റെ മനസ്സില്‍ നിന്നോട് ഉള്ള എന്റെ സ്നേഹം അത് എത്ര മാത്രം ഉണ്ടെന്നു എനിക്ക് മാത്രമേ അറിയൂ...എങ്ങനെ എന്റെ സ്നേഹം നിനക്ക് മുന്‍പില്‍ കാണിച്ചു തരും എന്ന് എനിക്ക് അറിയില്ല... എന്റെ സ്നേഹത്തെ കുറിച്ച് എഴുതാം എന്ന് വിചാരിച്ചാല്‍ എനിക്ക് വാക്കുകള്‍ ഇല്ല... ഇനി ഉള്ള വാക്കുകള്‍ വെച്ച് എഴുതാമെന്ന് വെച്ചാല്‍ എങ്ങനെ എഴുതണം എന്ന് അറിയില്ല... എന്റെ ഊണിലും ഉറക്കത്തിലും എല്ലാം നീ മാത്രം ഉള്ളൂ...
അവള്‍
ഒരു ഏപ്രില്‍ മാസത്തിലെ ഒരു സായാഹ്നത്തില്‍ ഒരു പേമാരി പോലെ എന്നിലേക്ക് വന്നവള്‍ ആയിരുന്നു അവള്‍ ,,, ഞങ്ങള്‍ തമ്മില്‍ ഉള്ള സൌഹൃദം പെട്ടെന്ന് ആയിരുന്നു വളര്‍ന്നത്... പിന്നീട്, പതുക്കെ പതുക്കെ എന്റെ ഇഷ്ടങ്ങള്‍ക്കൊത്ത് അവള്‍ മാറുകയും അവളുടെ സ്നേഹം കണ്ടപ്പോള്‍ എന്നില്‍ പ്രണയം പൂക്കുകയും ചെയ്തു... ആദ്യം പ്രണയം തോന്നിയത് അവളെ പുഞ്ചിരിയോട് ആയിരുന്നു... അവളുടെ വേദനകളില്‍ ഞാന്‍ കൂട്ടിനിരുന്നപ്പോള്‍ എന്നെ അവളുടെ ഹൃദയത്തിലേക്ക് ചേര്‍ത്തു ...
ഈ മരുഭൂമിയില്‍ നില്‍ക്കുമ്പോള്‍ നിന്നെ ഞാന്‍ കാണുന്നില്ല... എത്രയോ അകലെ ആണ് നീ ഇരിക്കുന്നത് എന്ന് എനിക്ക് അറിയാം, എന്നാലും നീ എന്റെ കൂടെ ഓരോ കാറ്റിലും മഴയിലും എല്ലാം നീ എന്റെ കൂടെ ഉണ്ട്... ഞാന്‍ ഉറങ്ങുമ്പോള്‍ ജനവാതിലൂടെ നീ വന്നു നോക്കുന്നത് പോലെ എനിക്ക് തോന്നാറുണ്ട്. ഞാന്‍ നടന്നു പോകുമ്പോള്‍ നീ എന്റെ നിഴലിനു പിറകിലായി നടക്കുന്നു എന്ന് തോന്നാറുണ്ട് എനിക്ക്... ഇനി എന്നാണ് ഈ മരുഭൂമിയില്‍ നിന്നും എന്റെ മലയാള നാട്ടില്‍ എത്തി നിന്നെ ഞാന്‍ ഒന്ന് കാണുക... ആ അവധിക്കാലത്തിനായ് ഞാന്‍ കാത്തിരിക്കുന്നു...
ശ്രീ
Wednesday, August 29, 2012
Tuesday, August 28, 2012
എന്റെ പ്രണയം
നിന്റെ കൈ പിടിച്ചു നമ്മള്‍ നടന്നു വന്ന വഴിയില്‍ കൂടി ഒരിക്കല്‍ കൂടി ഞാന്‍ തിരിച്ചു നടന്നു... പൂക്കള്‍ വിതറിയ ആ വഴിയില്‍ വെച്ചാണല്ലോ നിന്നെ എനിക്ക് കിട്ടിയത്,,, ആ വഴിയില്‍ ഒരിടത്ത് വാടി കരിഞ്ഞ പൂക്കള്‍ വിതറിയ സ്ഥലത്ത് വെച്ചാണല്ലോ... നിന്നെ എനിക്ക് നഷ്ടമായത്...ആ വഴിയുടെ അവസാനം ഞാന്‍ നിന്നെ വീണ്ടും കണ്ടു മുട്ടി,,, നമ്മുടെ പ്രണയം വീണ്ടും പൂത്തുതുടങ്ങി, അവിടെ നിറയെ പൂക്കള്‍ വിതറിയിരുന്നു...നീ എനിക്ക് വേണ്ടി... പക്ഷെ ആ പൂത്തു വന്ന പ്രണയത്തെ ഒരു കൊടുങ്കാറ്റു പോലെ എന്നില്‍ നിന്നും നിന്നെ അകറ്റിയതാണോ? നിന്നില്‍ നിന്നും എന്നെ അകറ്റിയതാണോ???
ജോ













.jpg)



.jpg)



























