Thursday, September 20, 2012

സ്വപ്നങ്ങള്‍ പൂവണിയുവാന്‍ ഇനി ദിവസങ്ങള്‍ മാത്രം





നീ മാത്രമായിരുന്നു എന്റെ മനസ്സില്‍ ,,, നിന്നെ കാണാനുള്ള ദിവസങ്ങളെണ്ണി ഉറക്കമില്ലാതെ കിടക്കുമ്പോള്‍ നിന്റെ ഹൃദയം എന്നോട് കാത്തിരിക്കാന്‍ പതുക്കെ പറയുമായിരുന്നു.... ആ ഹൃദയത്തിന്റെ വാക്കുകള്‍ കേട്ട് ഞാന്‍ സ്വപ്നം കണ്ടു ഉറങ്ങുമായിരുന്നു,,,, ഉറക്കത്തിന്റെ ഇടയില്‍ എന്റെ സ്വപ്നങ്ങളില്‍ നിന്റെ കുഞ്ഞു ചിരി കേട്ട്, ഞാന്‍ പലപ്പോഴും ഞെട്ടിയുണരാറുണ്ട് ,,, എന്‍ കൈകളില്‍ പിടിച്ച് നീ പൂവിനേയും പൂമ്പാറ്റയെയും തൊട്ട് ആയിരം ചോദ്യങ്ങള്‍ ചോദിച്ച് നടക്കുന്നത് എന്റെ സ്വപ്നങ്ങളില്‍ ഞാന്‍ കാണാറുണ്ട്,,, 
ചിലപ്പോള്‍ പകല്‍ വെളിച്ചത്തില്‍ നിന്റെ ചെറിയ ചെറിയ കുസൃതികള്‍ ആലോചിച്ചു ഞാന്‍ ഒറ്റയ്ക്ക് ഇരുന്നു ചിരിക്കാറുണ്ടായിരുന്നു... നീ അടുത്തുണ്ടെന്ന് വിചാരിച്ച് ഞാന്‍ വെറുതെ ഇരുന്നു സംസാരിച്ചു കൊണ്ടിരുന്നു...
ഈ സ്വപ്നങ്ങള്‍ പൂവണിയുവാന്‍ ,,, ഈ കാത്തിരിപ്പ്‌ അവസാനിക്കുവാന്‍ ,,, നിന്നെ കാണുവാന്‍ ഇനി ദിവസങ്ങള്‍ മാത്രം ....