Saturday, August 25, 2012

മഴ പഴഞ്ചൊല്ലുകള്‍


  • കര്‍ക്കടകം കഴിഞ്ഞാല്‍ ദുര്‍ഘടം കഴിഞ്ഞു
  • കര്‍ക്കടകത്തില്‍ പത്തില കഴിക്കണം
  • കര്‍ക്കിടക ഞാറ്റില്‍ പട്ടിണി കിടന്നതു പുത്തിരി കഴിഞ്ഞാല്‍ മറക്കരുത്
  • കര്‍ക്കിടകച്ചേന കട്ടിട്ടെങ്കിലും തിന്നണം
  • കുംഭത്തില്‍ മഴ പെയ്താല്‍ കുപ്പയിലും മാണിക്യം
  • കുംഭത്തില്‍ മഴ പെയ്താല്‍ കുപ്പയിലും വിള
  • തുലാപത്ത് കഴിഞ്ഞാല്‍ പിലാപൊത്തിലും കിടക്കാം
  • മകരത്തില്‍ മഴ പെയ്താല്‍ മലയാളം മുടിഞ്ഞു പോകും
  • മീനത്തില്‍ മഴ പെയ്താല്‍ മീനിനും ഇരയില്ല
  • മേടം തെറ്റിയാല്‍ മോടന്‍ തെറ്റി
  • വെയിലും മഴയും കുറുക്കന്റെ കല്ല്യാണം