ഒരു ചുവന്ന പനിനീര്‍ പൂവിന് വണ്ടിനോട് ഭയങ്കരമായ പ്രണയം ആയിരുന്നു. എന്നാല്‍ വണ്ടിന് പൂവിനോട് തേന്‍ കുടിക്കാനുള്ള പ്രണയം മാത്രമേ ഉണ്ടായിരുന്നൊള്ളൂ. ഒരു നാള്‍ വണ്ട് പനിനീര്‍ പൂവിനോട് ഒന്നും പറയാതെ പാറി പോയി, എന്നാല്‍ പനിനീര്‍ പൂവ് വണ്ടിനെയും കാത്ത് ഇരുന്നു. വണ്ട് വരും എന്ന പ്രതീക്ഷയില്‍ പക്ഷെ വണ്ട് വന്നില്ല, പനിനീര്‍ പൂവ് ആ സങ്കടം സഹിക്കാന്‍ കഴിയാതെ കരയുക ആയിരുന്നു. അപ്പോള്‍ ആണ് ആ വഴി ഒരു ചിത്രശലഭം വന്നത്. പനിനീര്‍ പൂവ് സങ്കടങ്ങള്‍ സഹിക്കാന്‍ വയ്യാതെ എല്ലാം ചിത്രശലഭത്തിനോട് പറഞ്ഞു. ചിത്ര ശലഭം പനിനീര്‍ പൂവിന്റെ സങ്കടങ്ങള്‍ കേട്ട് ഇരുന്നു. ഒരുപാട് വേദനകള്‍ ഉണ്ടായിരുന്നു ചിത്ര ശലഭത്തിന് അതുകൊണ്ട് തന്നെ ചിത്ര ശലഭം പനിനീര്‍ പൂവിന്റെ സങ്കടം കേട്ട് ഇരുന്നു. അങ്ങനെ അവര്‍ തമ്മില്‍ പ്രണയത്തിലായി...അവര്‍ പ്രണയം തുടങ്ങി കുറച്ചു നാളുകള്‍ കഴിഞ്ഞപ്പോളാണ് വണ്ട് തിരിച്ചു വന്നത്. ആ സമയത്ത് പനിനീര്‍ പൂവിന് എന്ത് ചെയ്യണം എന്ന് അറിയില്ലായിരുന്നു. പക്ഷെ പനിനീര്‍ പൂവ് ഒരു തീരുമാനം എടുത്തു. എന്റെ വേദനകളില്‍ കൂട്ടിന് ഇരുന്ന ചിത്ര ശലഭത്തെ പനിനീര്‍ പൂവ് ഒഴിവാക്കാന്‍ തയ്യാറായില്ല. അത് കേട്ടപ്പോള്‍ വണ്ട് വീണ്ടും പറന്നു അകന്നു പോയി...പനിനീര്‍ പൂവ് ...ഒരേ സമയം വണ്ടില്‍ നിന്നും വിരഹവും, ചിത്ര ശലഭത്തില്‍ നിന്നും പ്രണയവും സീകരിക്കേണ്ടി വന്നു...
വിരഹം സഹിക്കാന്‍ കഴിയാത്ത ഒരു വേദനയാണ്. വണ്ട് നല്‍കിയ വിരഹ വേദനയെ ചിത്രശലഭം സ്നേഹം കൊണ്ട് കീഴടക്കി ...
