മാനം കാണിക്കാതെ ഒളിച്ചുവച്ചാല്‍ മയില്‍പീലി ഒത്തിരി പീലിവാവകളെ തരുമെന്ന് പഠിക്കുന്ന കാലങ്ങളില്‍ ആരോ പറഞ്ഞത് മനസ്സിലുണ്ടായിരുന്നു. മാനം കാണിക്കാതെയും, മാലോകര്‍ കാണാതെയും, ഒരു മയിപ്പീലിത്തുണ്ട് എന്റെ നോട്ടുബുക്കിനുള്ളിലാക്കി സുക്ഷിച്ചുവെക്കണം എന്നുണ്ടായിരുന്നു,,, ആ സ്കൂള്‍ ജീവിതക്കാലത്ത് ആ മോഹം പൂവണിഞ്ഞില്ല ,,,, പക്ഷെ ഈ പ്രവാസ ജീവിതത്തിന്റെ തിരക്കുകള്‍ക്കിടയിലും എന്നിലേക്ക് ഒരു മാലാഖയായി എന്‍ പ്രണയിനിയായി ഒരുവള്‍ പറന്നു വന്നു,,, അവള്‍ എനിക്ക് ഒരു മയില്‍പ്പീലി സമ്മാനിച്ചു,,, ആ മയില്‍പ്പീലിയാണ് ഈ ബ്ലോഗ് ,,, പിന്നെ എപ്പോളോ അവള്‍ എന്നില്‍ നിന്നും പറന്നു അകന്നു പോയി ...അവള്‍ പറന്നു അകന്നാലും എനിക്ക് എന്നും ഓര്‍മ്മിക്കാന്‍ ഈ മയില്‍പ്പീലി മാത്രം ബാക്കിയായി. ജീവിതത്തിന്റെ താളുകള്‍ എത്ര മറഞ്ഞുപോയാലും മനസ്സിന്റെ മണിചെപ്പില്‍ മാനം കാണിക്കാതെ ഞാന്‍ ഒളിച്ചുവെക്കും ഈ മയില്‍പ്പീലിയെ,,, വസന്തവും,ശിശിരവും, വേനലും,വര്‍ഷവും വന്നുപ്പോയാലും എന്റെ സ്വപ്നങ്ങളും, മോഹങ്ങളും കൊടുത്തു ഞാന്‍ ഈ മയില്‍പ്പീലിക്ക് കാവലിരിക്കും.... എന്തിനെന്നറിയാതെ... കാലങ്ങള്‍ പോവുന്നതറിയാതെ... എന്നും ഞാന്‍ കാത്തിരിക്കും