Thursday, September 13, 2012

എന്റെ കണ്ണുകള്‍





നമുക്ക് സ്നേഹിക്കാന്‍ ഒരുപാട് പേരെ കിട്ടും …..സ്നേഹിച്ചവരെ മറക്കാതിരിക്കാന്‍ കുറെ ഓര്‍മ്മകളും സമ്മാനിച്ചിട്ടുണ്ടാകും അവര്‍ …പക്ഷെ സ്നേഹം തിരിച്ചു തരാന്‍ ചിലര്‍ മാത്രമേ ഉണ്ടാകൂ ….ജീവിതത്തില്‍ എന്നും ഒറ്റയ്ക്കായിരുന്നു ഞാന്‍ അതായിരിക്കാം വിജനമായ വഴികളിലൂടെ നടന്നു നീങ്ങുമ്പോള്‍ തനിച്ചായ്‌ എന്ന തോന്നല്‍ എന്നെ അലട്ടികൊണ്ടിരുന്നത് …തനിച്ചാണ് എന്നറിഞ്ഞിട്ടും എവിടെയോ എന്റെ കണ്ണുകള്‍ ആരെയോ തേടുന്ന പോലെ തോന്നിയിരുന്നു... എന്റെ കണ്ണുകള്‍ ആരെയോ തേടിയിരുന്നു എന്ന് കാലം തെളിയിച്ചു… ഒരു ഏപ്രില്‍ മാസത്തിലെ സായാഹ്നത്തില്‍ എന്റെ കണ്ണുകള്‍ തേടി നടന്ന എന്നെ സ്നേഹിക്കാന്‍ കഴിയുന്ന ഒരാളെ ഞാന്‍ കണ്ടുമുട്ടി... അന്ന് മുതല്‍ അവള്‍ക്ക്‌ ഞാന്‍ സ്ഥാനം നല്‍കിയത്‌ എന്‍ ഹൃദയത്തില്‍ ആയിരുന്നു....