ഇക്കുറി റമദാന്‍ ഓണത്തിന് തിരി കൊളുത്തിയിട്ടാണ് നമ്മളോട് വിട പറഞ്ഞത് ..ചിങ്ങം വിളവെടുപ്പ് കാലമാണ്. വിളവെടുപ്പുത്സവമായ ഓണം ചിങ്ങമാസത്തിലെ പത്തു നാളുകളില്‍ ആഘോഷിക്കപ്പെടുന്നു. അത്തം മുതല്‍ തിരുവോണം വരെയുള്ള പത്തുനാളുകളിലും പ്രത്യേകമായ ചടങ്ങുകളോടെ ഓണം ആചരിക്കുന്നു. എന്നാല്‍ ഇക്കുറി അത്തം മുതല്‍ പത്താം നാള്‍ തിരുവോണം എന്ന കണക്ക് തെറ്റിച്ച് ഇത്തവണ ഒമ്പതാം നാള്‍ തിരുവോണം എത്തും എന്ന പ്രതേകത കൂടി ഈ ഓണത്തിന് ഉണ്ട്. പൂരാടവും ഉത്രാടവും ഒരേ ദിവസം വന്നെത്തുന്നതിനാലാണ് തിരുവോണം ഇത്തവണ നേരത്തെ എത്തുന്നത്.
അത്തപ്പൂക്കളം ആഘോഷത്തിന്റെ തുടക്കമാണ്. കുട്ടിക്കാലങ്ങളില്‍ കുന്നില്‍ മുകളിലും പാടത്തും തൊടിയിലും എല്ലാം ഓടി നടന്നു പൂ പറിച്ചു കൊണ്ട് വന്നാണ് പൂക്കളം ഇട്ടിരുന്നത്. എന്നാല്‍ ഇന്ന് പൂക്കളുടെ കുറവ് കാരണം റെഡിമെയ്ഡ് പൂക്കളും കളര്‍ പൊടികളും ഉപ്പുമൊക്കെയാണ് ഇപ്പോള്‍ പൂക്കളങ്ങള്‍ തീര്‍ക്കാന്‍ ഉപയോഗിക്കുന്നത്. അല്ലെങ്കില്‍ തമിഴ്നാട്ടിലെ തോവാളയില്‍ നിന്നും കോയമ്പത്തൂരില്‍ നിന്നും ബാംഗ്ളൂരില്‍ നിന്നും പതിവുപോലെ പൂക്കള്‍ വരുന്നു. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന ഈ പൂക്കള്‍ കടകളില്‍ നിന്നും വാങ്ങിയാണ് ഇന്ന് പൂക്കളം തീര്‍ക്കുന്നത്.
"മാവേലി നാടുവാണീടും കാലം മാനുഷരെല്ലാരും ഒന്നുപോലെ കള്ളവുമില്ല ചതിയുമില്ല എള്ളോളമില്ല പൊളിവചനം"
എല്ലാവര്ക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍
