Saturday, August 25, 2012

കുപ്പിവള




വളകള്‍ കൈകള്‍ക്ക് എപ്പോഴും അലങ്കാരമാണ്. സ്വര്‍ണ്ണത്തില്‍ തീര്‍ത്ത ഘടകവളകളും, ഈളുവളകളും ഇട്ട് നടന്ന ഒരു ജനറേഷന്‍ അവസാനിച്ചു. 
ഇപ്പോള്‍ വ്യത്യസ്ത വളകള്‍ , വിവിധ രൂപങ്ങളില്‍ , കളറുകളില്‍ വിപണിയില്‍ നിറയുമ്പോള്‍ ആരെങ്കിലും വിലയേറിയ സ്വര്‍ണ്ണത്തിനു പിറകേ പോകുമോ.......?  
കുപ്പിവളകള്‍ ഒരു കാലത്ത് അപ്രത്യക്ഷങ്ങളായിരുന്നു പകരം വിവിധ ബ്രേസ്‌ലറ്റുകള്‍ ഫാഷന്‍ ലോകത്ത് എത്തി. എന്നാല്‍ പഴയ പ്രണയ കഥകളിലെ വില്ലന്‍ ആയിരുന്ന കുപ്പിവള വീണ്ടും പൂര്‍വ്വാധികം ശക്തിയോടെ യുവഹൃദയങ്ങള്‍ കീഴടക്കിയിരിക്കുകയാണ്.