Thursday, September 27, 2012
Tuesday, September 25, 2012
എന്റെ ഗ്രാമം
ഗള്‍ഫ് നാടുകളിലെ ഓരോ പ്രഭാതങ്ങളില്‍ നിന്നും എത്ര വ്യത്യസ്തവും സുന്ദരവുമാണ് നമ്മുടെ നാട്ടിലെ ഗ്രാമങ്ങളിലെ ഓരോ പ്രഭാതവും...
കിളികളുടെ സംഗീതവും പൂങ്കോഴിയുടെ കൂവലും അമ്പലങ്ങളില്‍ നിന്നുയരുന്ന ഭക്തിഗാനവും കേട്ട് കൊണ്ടാണ് നമ്മള് ഉണരുന്നത്,,, ഉണര്‍ന്നു കഴിഞ്ഞാല്‍ ആദ്യം വരുന്നത് പാല്ക്കാരന് ആയിരിക്കും അതിനു പിറകെ പത്രക്കാരനും വരുന്നു... ഒരു ഗ്ലാസ് കട്ടന്‍ ചായ കൈയ്യില്‍ എടുത്ത് പത്രം വായിച്ചു കൊണ്ടിരിക്കുമ്പോള്‍ ആകും കൂയ് എന്ന ഒരു വിളിയുമായി മല്‍സ്യ വില്പ്പനക്കാരന് വരുന്നത്,,, ആ സമയങ്ങളില്‍ റോഡിലേക്ക് നോക്കുമ്പോള്‍ നമുക്ക് കാണാം പുറകില്‍ ബാഗും തൂക്കിയിട്ടു സ്കൂളില്‍ പോകുന്ന കുട്ടികളെ,,, അത് കഴിഞ്ഞ് ബ്രേക്ക്ഫാസ്റ്റും കഴിച്ച് പുറത്തേക്ക് ഇറങ്ങും, ഏതൊരു ഗ്രാമം ആയാലും ആ ഗ്രാമത്തില്‍ ഒരു ചെറിയ അങ്ങാടി ഉണ്ടായിരിക്കും, അങ്ങാടി എന്ന് ഉദേശിച്ചത് എല്ലാവരും വന്നു ഒത്തുകൂടുന്ന സ്ഥലം എന്ന് മാത്രമാണ്, ആ ഗ്രാമത്തിന്റെ മുഖമുദ്രയായി ഒരു ചായക്കട അവിടെ ഉണ്ടാകും, അവിടെ ചെന്നാല്‍ പത്രം വായിക്കുന്നവര്‍ ചായ കുടിക്കുന്നവര്‍ അതിന്റെ ഇടയില്‍ രാക്ഷ്ട്രീയം പറയുന്നവര്‍, നാട്ടുകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നവര്‍ അങ്ങനെ ഒത്തിരി കാഴ്ചകള്‍ നമുക്ക് കാണാം...ഈ മരുഭൂമിയില്‍ ഇരുന്നു കൊണ്ട് സുന്ദരമായ ഈ ഗ്രാമീണ സൌന്ദര്യത്തെ കുറിച്ച് ആലോചിക്കുക ആയിരുന്നു.





