Sunday, September 9, 2012

എന്റെ സ്വപ്നം




എന്റെ പ്രിയന്റെ കണ്ണുകള്‍ എത്ര മനോഹരമാണ്... എനിക്ക് എപ്പോഴും അതില്‍ നോക്കി ഇരിക്കാന്‍ തോന്നും, നിലാവുള്ള ഒരു രാത്രിയില്‍ വയലുകള്‍ക്ക് നടുവിലുള്ള ഒരു കുഞ്ഞുവീട്ടില്‍ ചാണകം മെഴുകിയ തറയില്‍ ഒരു ചിരാക് കത്തിച്ചു വെച്ച് പുല്‍പായയില്‍ ഞാനും നീയും പരസ്പരം നോക്കി ഇരിക്കും, അപ്പോള്‍ ചെറിയ ഒരു കാറ്റ് വന്നു ആ ചിരാകിനെ കെടുത്തും,,, നിലാവിന്റെ വെളിച്ചം മാത്രം, എങ്ങും നിശബ്ദമായിരിക്കും, ചീവീടുകളുടെയും രാക്കിളികളുടെയും ശബ്ദം മാത്രം,, വാഴക്കൂമ്പുകളില്‍ നിന്ന് തേന്‍ കുടിക്കാന്‍ പോകുന്ന നരീച്ചീറുകളെ നോക്കി നമ്മള്‍ പറയും നമുക്കും അതുപോലെ പറക്കുവാന്‍ സാധിച്ചിരുന്നു എങ്കില്‍ ,,, "നിന്‍ നെഞ്ചിലേക്ക് എന്‍ മുഖം നീ അമര്‍ത്തും" നീയും ഞാനും കണ്ണടയ്ക്കും നമ്മുടെ ആത്മാവുകള്‍ പുറത്തിറങ്ങും, കൈ കോര്‍ത്ത്‌ പിടിച്ചു നമ്മള്‍ ആകാശത്തിലേക്ക് പറക്കും 


ജോ

കണ്ണുനീര്‍





നിന്റെ സങ്കടങ്ങള്‍ കൊണ്ടാകാം, പക്ഷെ ഇപ്പോള്‍ അതിനു ഞാനും ഒരു കാരണം ആകാം ... ഒത്തിരി നാള്‍ ആയി നമ്മള്‍ പരിചയപ്പെട്ടിട്ട് , പക്ഷെ ആദ്യമായിട്ടാ എന്റെ മുന്നില്‍ നീ കരയുന്നത് .... നീ എന്റെ അരികില്‍ നിന്ന് പോകുമ്പോള്‍ നീ കരയുന്ന ആ മുഖം മാത്രം ആണ് ഇപ്പോള്‍ എന്റെ മനസ്സില്‍ .... ഇന്നലെ വരെയും ഞാന്‍ ആദ്യം കണ്ടപ്പോള്‍ ഉള്ള ഒരു മുഖം, ചിരിച്ചു നില്‍ക്കുന്ന ഒരു മുഖം അതായിരുന്നു എന്റെ മനസ്സില്‍.... ഇന്നലെ വീണ കണ്ണുനീര്‍ എല്ലാം നിന്റെ കണ്ണുകളില്‍ നിന്നാണെങ്കിലും അത് എന്റെ ഹൃദയത്തില്‍ ആയിരുന്നു...എന്റെ ഹൃദയത്തില്‍ നിന്റെ ഓരോ കണ്ണുനീര്‍ തുള്ളികളും ഒരുക്കൂടി അത് ഒരു പുഴ ആയിട്ടാ ഒഴുകിയിരുന്നത്‌.................... ഞാന്‍ അനുഭവിച്ച വേദനയെ കുറിച്ച് വര്‍ണ്ണിക്കാന്‍ എനിക്ക് കഴിയില്ല..... ഒരു പ്രാര്‍ത്ഥന മാത്രമേ ഉള്ളൂ... ഇനി ആ കണ്ണുകള്‍ നിറയരുത് എന്ന് മാത്രം 







വിരഹം





നീ കൂടെയുണ്ടായിരുന്ന നിമിഷങ്ങളിലെ നിറവിലല്ല, 
നീയിറങ്ങിപ്പോയ നിമിഷത്തിലെ ശൂന്യതയിലാണ് 
ഞാന്‍ തിരിച്ചറിഞ്ഞത്, വേരുകളുടെ ആഴം!! 


ജോ

Monday, September 3, 2012

സൌഹൃദത്തില്‍ നിന്നും പ്രണയത്തിലേക്ക്










ഫേസ്ബുക്ക്‌ എന്ന ഈ സൈബര്‍ ലോകത്ത് കൂടി ഞാന്‍ നടക്കുമ്പോള്‍ എവിടെയോ വെച്ച് ഞാന്‍ കണ്ടു ഒരു റിക്വസ്റ്റ് അയച്ചു ...എന്നെ ഫ്രണ്ട് ആക്കി എങ്കിലും നാല് മാസം ഞങ്ങള്‍ ഒന്നും മിണ്ടിയില്ല, നാല് മാസം കഴിഞ്ഞപ്പോള്‍ ഞാന്‍ ഒരു ടാഗ് ചെയ്തു ...രാവിലെ ടാഗ് ചെയ്തു അതിനു ഒരു ലൈക്കും തന്നു പക്ഷെ അന്ന് സായാഹ്നത്തില്‍ എനിക്ക് ഒരു മെസ്സേജ് വന്നു... ഞാന്‍ ഡ്യൂട്ടിക്ക് പോകാന്‍ നില്‍ക്കുമ്പോള്‍ ആയിരുന്നു ആ മെസ്സേജ് വന്നത് ....

"ഹൃദയം: അതിനു ആര്‍ക്കും അവകാശം ഇല്ല ...
ശബ്ദം: മുറിവേള്‍ക്കുമ്പോള്‍ ഇടയ്ക്ക് ഇടറാറുണ്ട്, പക്ഷെ നിലച്ചിട്ടില്ല.
ആത്മാവ് : എനിക്ക് കൂട്ടിനായി ഇന്നുവരെ ആരുമില്ല"
ഇങ്ങനെയും എനിക്ക് ഒരു ഫ്രണ്ട് ഉണ്ടോ? ഇയാള്‍ എന്നാ എന്റെ ഫ്രണ്ട് ആയത് ???

എന്ന് ചോദിച്ചു കൊണ്ട് എനിക്ക് ഒരു മെസ്സേജ് വന്നു, ഫേസ്ബുക്കില്‍ എന്നെ കുറിച്ചുള്ള വിവരണത്തില്‍ കൊടുത്തത് ആയിരുന്നു ആദ്യത്തെ മൂന്ന് ലൈനുകളും... ഞാന്‍ ഒന്നും ആലോചിക്കാതെ ചിരിച്ചു കൊണ്ട് ഞാന്‍ മറുപടി നല്‍കി 

ഞാന്‍ വര്‍ക്കിനു പോകുവാ വന്നിട്ട് പരിചയപ്പെടാം എന്ന് 

അങ്ങനെ ഞാന്‍ വര്‍ക്കിന് പോയി,,, അന്ന് എനിക്ക് നൈറ്റ്‌ ആയിരുന്നു വര്‍ക്ക്‌ ,,, ജോലി സമയത്ത് എല്ലാം എന്റെ മനസ്സില്‍ എനിക്ക് വന്ന മെസ്സേജും അവളുടെ പ്രൊഫൈലില്‍ ചിരിച്ചു നില്‍ക്കുന്ന ആ മുഖവും ആയിരുന്നു...ജോലി തീരുന്നത് വരെ അത് മാത്രമേ എന്റെ ചിന്തകളില്‍ മുഴുവനും ഉണ്ടായിരുന്നൊള്ളൂ, ജോലി കഴിഞ്ഞു തിരിച്ചു വന്നപ്പോള്‍ ഞാന്‍ മറുപടി നല്‍കി ,,, 

ഇപ്പോള്‍ ആണ് ജോലി കഴിഞ്ഞു വന്നത്... ഇനി കുറച്ചു ഉറങ്ങട്ടെ കുറച്ചു കഴിഞ്ഞു കാണാട്ടോ... ശുഭദിനം എന്ന് പറഞ്ഞു കൊണ്ട് ഒരു മറുപടിയും നല്‍കി 

കുറച്ചു കഴിഞ്ഞു ഞാന്‍ ഉറക്കം എല്ലാം കഴിഞ്ഞു വന്നപ്പോള്‍ എന്റെ പ്രൊഫൈല്‍ മുഴുവന്‍ ഓടി നടന്നു എല്ലാം കാണാപാഠം പഠിച്ചു കഴിഞ്ഞിരുന്നു അവള്‍ പിന്നെ അന്ന് ഉച്ച മുതല്‍ വൈകുന്നേരം ഡ്യൂട്ടിക്ക് പോകുന്നത് വരെ ഞങ്ങള്‍ ചാറ്റ് ചെയ്തു, പിറ്റേ ദിവസവും ചാറ്റ് ചെയ്തു കൊണ്ടിരിക്കുമ്പോള്‍ ഞാന്‍ ചോദിച്ചു നമ്പര്‍ തരുമോ എന്ന്... ഒരു മടിയും കൂടാതെ നമ്പര്‍ തന്നു... ആ മധുര മനോഹരമായ ആ ശബ്ദം ഞാന്‍ കേട്ടു... ഞാന്‍ ഭയങ്കര സന്തോഷത്തില്‍ ആയിരുന്നു,,, പിന്നെ ആ സൌഹൃദം ഒരുപാട് പടര്‍ന്നു പന്തലിച്ചു,,, സങ്കടങ്ങളും ദുഃഖവും സന്തോഷവും എല്ലാം പരസ്പരം പറഞ്ഞു,,, അവള്‍ക്കു ഞാനും എനിക്ക് അവളും ഒരു ആശ്വാസം ആയിരുന്നു, അതിന്റെ ഇടയില്‍ ഉണ്ടാകുന്ന ചെറിയ ചെറിയ പിണക്കങ്ങള്‍ നങ്ങളുടെ ബന്ധം കൂടുതല്‍ കൂടുതല്‍ അടുപ്പിച്ചു... അങ്ങന്മേ ഞങ്ങള്‍ പോലും അറിയാതെ ഞങ്ങളുടെ സൌഹൃദം പ്രണയത്തിലേക്ക് വഴി മാറി...


ശ്രീ 


Saturday, September 1, 2012

എന്റെ പ്രണയിനി




എന്റെ സ്നേഹം 



എന്റെ മനസ്സില്‍ നിന്നോട് ഉള്ള എന്റെ സ്നേഹം അത് എത്ര മാത്രം ഉണ്ടെന്നു എനിക്ക് മാത്രമേ അറിയൂ...എങ്ങനെ എന്റെ സ്നേഹം നിനക്ക് മുന്‍പില്‍ കാണിച്ചു തരും എന്ന് എനിക്ക് അറിയില്ല... എന്റെ സ്നേഹത്തെ കുറിച്ച് എഴുതാം എന്ന് വിചാരിച്ചാല്‍ എനിക്ക് വാക്കുകള്‍ ഇല്ല... ഇനി ഉള്ള വാക്കുകള്‍ വെച്ച് എഴുതാമെന്ന് വെച്ചാല്‍ എങ്ങനെ എഴുതണം എന്ന് അറിയില്ല... എന്റെ ഊണിലും ഉറക്കത്തിലും എല്ലാം നീ മാത്രം ഉള്ളൂ...




അവള്‍ 



ഒരു ഏപ്രില്‍ മാസത്തിലെ ഒരു സായാഹ്നത്തില്‍ ഒരു പേമാരി പോലെ എന്നിലേക്ക് വന്നവള്‍ ആയിരുന്നു അവള്‍ ,,, ഞങ്ങള്‍ തമ്മില്‍ ഉള്ള സൌഹൃദം പെട്ടെന്ന് ആയിരുന്നു വളര്‍ന്നത്... പിന്നീട്, പതുക്കെ പതുക്കെ എന്റെ ഇഷ്ടങ്ങള്‍ക്കൊത്ത് അവള്‍ മാറുകയും അവളുടെ സ്നേഹം കണ്ടപ്പോള്‍ എന്നില്‍ പ്രണയം പൂക്കുകയും ചെയ്തു... ആദ്യം പ്രണയം തോന്നിയത്‌ അവളെ പുഞ്ചിരിയോട് ആയിരുന്നു... അവളുടെ വേദനകളില്‍ ഞാന്‍ കൂട്ടിനിരുന്നപ്പോള്‍ എന്നെ അവളുടെ ഹൃദയത്തിലേക്ക് ചേര്‍ത്തു ... 




കാത്തിരിപ്പ്‌ 



ഈ മരുഭൂമിയില്‍ നില്‍ക്കുമ്പോള്‍ നിന്നെ ഞാന്‍ കാണുന്നില്ല... എത്രയോ അകലെ ആണ് നീ ഇരിക്കുന്നത് എന്ന് എനിക്ക് അറിയാം, എന്നാലും നീ എന്റെ കൂടെ ഓരോ കാറ്റിലും മഴയിലും എല്ലാം നീ എന്റെ കൂടെ ഉണ്ട്... ഞാന്‍ ഉറങ്ങുമ്പോള്‍ ജനവാതിലൂടെ നീ വന്നു നോക്കുന്നത് പോലെ എനിക്ക് തോന്നാറുണ്ട്. ഞാന്‍ നടന്നു പോകുമ്പോള്‍ നീ എന്റെ നിഴലിനു പിറകിലായി നടക്കുന്നു എന്ന് തോന്നാറുണ്ട് എനിക്ക്... ഇനി എന്നാണ് ഈ മരുഭൂമിയില്‍ നിന്നും എന്റെ മലയാള നാട്ടില്‍ എത്തി നിന്നെ ഞാന്‍ ഒന്ന് കാണുക... ആ അവധിക്കാലത്തിനായ് ഞാന്‍ കാത്തിരിക്കുന്നു...


ശ്രീ





Wednesday, August 29, 2012

തിരുവോണാശംസകള്‍


ഞങ്ങളുടെ ഹൃദയം നിറഞ്ഞ തിരുവോണാശംസകള്‍

Tuesday, August 28, 2012

എന്റെ പ്രണയം





നിന്റെ കൈ പിടിച്ചു നമ്മള്‍ നടന്നു വന്ന വഴിയില്‍ കൂടി ഒരിക്കല്‍ കൂടി ഞാന്‍ തിരിച്ചു നടന്നു... പൂക്കള്‍ വിതറിയ ആ വഴിയില്‍ വെച്ചാണല്ലോ നിന്നെ എനിക്ക് കിട്ടിയത്‌,,, ആ വഴിയില്‍ ഒരിടത്ത് വാടി കരിഞ്ഞ പൂക്കള്‍ വിതറിയ സ്ഥലത്ത് വെച്ചാണല്ലോ... നിന്നെ എനിക്ക് നഷ്ടമായത്...ആ വഴിയുടെ അവസാനം ഞാന്‍ നിന്നെ വീണ്ടും കണ്ടു മുട്ടി,,, നമ്മുടെ പ്രണയം വീണ്ടും പൂത്തുതുടങ്ങി, അവിടെ നിറയെ പൂക്കള്‍ വിതറിയിരുന്നു...നീ എനിക്ക് വേണ്ടി... പക്ഷെ ആ പൂത്തു വന്ന പ്രണയത്തെ ഒരു കൊടുങ്കാറ്റു പോലെ എന്നില്‍ നിന്നും നിന്നെ അകറ്റിയതാണോ? നിന്നില്‍ നിന്നും എന്നെ അകറ്റിയതാണോ??? 



ജോ