Monday, September 17, 2012

സ്നേഹം



നിന്റെ ദുഖങ്ങള്‍ക്ക് പകരം തരുവാന്‍ എന്റെ കൈകളില്‍ ആകെ ഉള്ളത് എന്റെ കൊച്ചു ഹൃദയത്തില്‍ ഇരിക്കുന്ന കുറച്ചു സ്നേഹം മാത്രമാണ് , ആ കണ്ണുകള്‍ നനയാതിരിക്കാന്‍ നിനക്ക് തരാം എന്‍ ഹൃദയത്തിലെ സ്നേഹവും എന്‍ മനസ്സിലെ സന്തോഷവും എല്ലാം... 








Thursday, September 13, 2012

പ്രണയം




പ്രണയം ,,,,ജീവിതത്തില്‍ പ്രണയിക്കാത്തവര്‍ ആയി ആരെങ്കിലും ഉണ്ടോ??? ഉണ്ടെങ്കില്‍ പ്രണയിക്കണം, പ്രണയത്തിന്റെ സുഖം അത് അനുഭവിച്ചു തന്നെ അറിയണം, പ്രണയത്തിന്‍ ഇണക്കങ്ങള്‍ , കൊച്ചു കൊച്ചു പിണക്കങ്ങള്‍ നിശ്വാസങ്ങള്‍ , നോവുകള്‍ സ്വപ്‌നങ്ങള്‍ ... എല്ലാം മനോഹരമാണ് അത് വര്‍ണ്ണിക്കാന്‍ കഴിയില്ല,,, അത് അനുഭവിച്ചു അറിയുക തന്നെ വേണം


എന്റെ കണ്ണുകള്‍





നമുക്ക് സ്നേഹിക്കാന്‍ ഒരുപാട് പേരെ കിട്ടും …..സ്നേഹിച്ചവരെ മറക്കാതിരിക്കാന്‍ കുറെ ഓര്‍മ്മകളും സമ്മാനിച്ചിട്ടുണ്ടാകും അവര്‍ …പക്ഷെ സ്നേഹം തിരിച്ചു തരാന്‍ ചിലര്‍ മാത്രമേ ഉണ്ടാകൂ ….ജീവിതത്തില്‍ എന്നും ഒറ്റയ്ക്കായിരുന്നു ഞാന്‍ അതായിരിക്കാം വിജനമായ വഴികളിലൂടെ നടന്നു നീങ്ങുമ്പോള്‍ തനിച്ചായ്‌ എന്ന തോന്നല്‍ എന്നെ അലട്ടികൊണ്ടിരുന്നത് …തനിച്ചാണ് എന്നറിഞ്ഞിട്ടും എവിടെയോ എന്റെ കണ്ണുകള്‍ ആരെയോ തേടുന്ന പോലെ തോന്നിയിരുന്നു... എന്റെ കണ്ണുകള്‍ ആരെയോ തേടിയിരുന്നു എന്ന് കാലം തെളിയിച്ചു… ഒരു ഏപ്രില്‍ മാസത്തിലെ സായാഹ്നത്തില്‍ എന്റെ കണ്ണുകള്‍ തേടി നടന്ന എന്നെ സ്നേഹിക്കാന്‍ കഴിയുന്ന ഒരാളെ ഞാന്‍ കണ്ടുമുട്ടി... അന്ന് മുതല്‍ അവള്‍ക്ക്‌ ഞാന്‍ സ്ഥാനം നല്‍കിയത്‌ എന്‍ ഹൃദയത്തില്‍ ആയിരുന്നു.... 




Wednesday, September 12, 2012

പ്രണയം



കഴിഞ്ഞു പോയ ഇന്നെലെകളും, കൊഴിഞ്ഞു വീണ നിമിഷങ്ങളെയും സംഭവിച്ച നഷ്ടങ്ങളെയും കുറിച്ച് ചിന്തിക്കാതെ ഇനി വരാന്‍ പോകുന്ന ദിവസങ്ങളെയും നിമിഷങ്ങളെയും ഓര്‍ത്ത് നമുക്ക് സന്തോഷിക്കാം,,, കാരണം ഇന്നലെകളില്‍ നീ എവിടെയോ ആയിരുന്നു, ഇന്ന് നീ എന്റെ കൂടെ ആണ് 






 


സ്നേഹം






അകലുവാന്‍ നോക്കിയപ്പോള്‍ നിന്റെ മനസ്സ് നോവുന്നത് ഞാന്‍ കണ്ടു... അടുത്തുണ്ടാവുമ്പോള്‍ സന്തോഷം കൊണ്ട് നിന്റെ മനസ്സ് മതി മറക്കുന്നതും എനിക്ക് കാണുവാന്‍ കഴിഞ്ഞു... എന്റെ ചെറിയ തെറ്റുകള്‍ എല്ലാം നീ സഹിക്കുകയും അതോടൊപ്പം തന്നെ ആ തെറ്റുകള്‍ തിരുത്താന്‍ ശ്രമിക്കുകയും ചെയ്തു നീ എന്റെ ചെറിയ ഒരു മൌനം പോലും നിന്റെ മനസ്സിനെ നോവിക്കുന്നത് എനിക്ക് കാണുവാന്‍ കഴിഞ്ഞു,,, അന്ന് എന്റെ മനസ്സ്‌ പറഞ്ഞു നിന്റെ സ്നേഹം അത് യഥാര്‍ത്ഥ സ്നേഹമാണ് എന്ന് ,,, അന്ന് മുതല്‍ എല്ലാം മറന്നു നിന്നെ സ്നേഹിച്ചു... ഇന്ന് നീ എന്റെ എല്ലാമാണ്... 






പ്രേമം





തളര്‍ന്നു പോയ എന്നെ.. സ്നേഹം എന്ന ദിവ്യഔഷധം നല്‍കി പുനര്‍ ജീവിപ്പിച്ച ....അവനോടു എനിക്ക് തോന്നിയ വികാരം,,, പ്രണയം !!!!!!!!!!!!!!!!!!! പ്രണയം പല ഭാവങ്ങളില്‍ എന്നില്‍ നിറയുന്നു ..... ചിലപ്പോള്‍ ... പ്രേമം ............!!!!!!!!!!!!! ആ പ്രേമ ലഹരിയില്‍ ആനന്ദ ന്യത്തമാടി ഞാനും, അവനും... കൃഷ്ണനും രാധയും !!!!!!!!!!!!!


ജോ

പിണക്കം





പിണങ്ങുമ്പോള്‍ അവന്‍ മഹാ ചീത്തയാ !!!!!!!! സ്നേഹം കൂടുമ്പോഴോ ,,, ഇടവപ്പാതി മഴ പോലെ സ്നേഹം കോരീ ചൊരിയൂം!!!!!!! കണ്ടും കേട്ടും കൊതി തീരും മുന്നേ അടുത്ത പിണക്കവും!!!!!!!!!! ഓരോ പിണക്കവും കൊഴിഞ്ഞു വീഴുമ്പോഴും സ്നേഹം കൂടുന്നു എന്ന തോന്നല്‍ ആയിരിക്കാം അവന്റെ കൂടെ കൂടെ ഉള്ള പിണക്കത്തിന് കാരണം !!!!!!!!!!! 



ജോ