Thursday, December 13, 2012

തിമിരം


                  ഞാന്‍ , 
മലയാളത്തിന്റെ പ്രിയപ്പെട്ട കവി 
കാമിനിയുടെ കരിനീല മിഴികളും 
അഴകേറുമുടലും തൂലികയുടെ 
വിരേച നൌഷധം 
കാടും കാട്ടാറും കിളികളും എന്റെ 
ഭാവനാ ലോകത്തെ കുടികിടപ്പുക്കാര്‍ 
എന്റെ സാംസ്കാരിക പരിസരങ്ങളില്‍ 
കലഹങ്ങളില്ല കലാപങ്ങളില്ല
ഉടുമുണ്ടഴിയുന്ന പെങ്ങളുടെ 
ദൈന്യ നേത്രങ്ങളില്ല 
ഉദരം പിളര്‍ന്ന അമ്മയും  
ശൂലത്തില്‍ കോര്‍ത്ത പിഞ്ചുടലും 
എന്റെ കാഴ്ച വട്ടങ്ങളുടെ 
നാലഴലത്ത് പോലുമില്ല 
കര്‍ണ്ണഫുടങ്ങളില്‍ 
ഇയ്യം ഉരുക്കിയൊഴിച്ച് 
ആസനത്തില്‍ കിളിര്‍ത്ത 
വാലില്‍ ചായം മുക്കി 
കവിതയുടെ മൂല്യമളക്കാം 
കവി പുംഗവന്‍ ഞാന്‍ 

(ഗുജറാത്ത്‌ കാലാപകാലത്ത് എഴുതിയ കവിതയാണ്)

Wednesday, December 12, 2012

മയില്‍പ്പീലി




മാനം കാണിക്കാതെ ഒളിച്ചുവച്ചാല്‍ മയില്‍പീലി ഒത്തിരി പീലിവാവകളെ തരുമെന്ന് പഠിക്കുന്ന കാലങ്ങളില്‍ ആരോ പറഞ്ഞത് മനസ്സിലുണ്ടായിരുന്നു. മാനം കാണിക്കാതെയും, മാലോകര്‍ കാണാതെയും, ഒരു മയിപ്പീലിത്തുണ്ട് എന്റെ  നോട്ടുബുക്കിനുള്ളിലാക്കി സുക്ഷിച്ചുവെക്കണം എന്നുണ്ടായിരുന്നു,,, ആ സ്കൂള്‍ ജീവിതക്കാലത്ത് ആ മോഹം പൂവണിഞ്ഞില്ല ,,,, പക്ഷെ ഈ പ്രവാസ ജീവിതത്തിന്റെ തിരക്കുകള്‍ക്കിടയിലും എന്നിലേക്ക് ഒരു മാലാഖയായി എന്‍ പ്രണയിനിയായി ഒരുവള്‍ പറന്നു വന്നു,,, അവള്‍ എനിക്ക് ഒരു മയില്‍പ്പീലി സമ്മാനിച്ചു,,, ആ മയില്‍പ്പീലിയാണ് ഈ ബ്ലോഗ്‌ ,,, പിന്നെ എപ്പോളോ അവള്‍ എന്നില്‍ നിന്നും പറന്നു അകന്നു പോയി ...അവള്‍ പറന്നു അകന്നാലും എനിക്ക് എന്നും ഓര്‍മ്മിക്കാന്‍ ഈ മയില്‍പ്പീലി മാത്രം ബാക്കിയായി. ജീവിതത്തിന്റെ താളുകള്‍ എത്ര മറഞ്ഞുപോയാലും മനസ്സിന്റെ മണിചെപ്പില്‍ മാനം കാണിക്കാതെ ഞാന്‍ ഒളിച്ചുവെക്കും ഈ മയില്‍പ്പീലിയെ,,, വസന്തവും,ശിശിരവും, വേനലും,വര്‍ഷവും വന്നുപ്പോയാലും എന്റെ സ്വപ്നങ്ങളും, മോഹങ്ങളും കൊടുത്തു ഞാന്‍ ഈ മയില്‍പ്പീലിക്ക് കാവലിരിക്കും.... എന്തിനെന്നറിയാതെ... കാലങ്ങള്‍ പോവുന്നതറിയാതെ... എന്നും ഞാന്‍ കാത്തിരിക്കും 

Sunday, December 9, 2012

നന്ദി








അകന്നു പോയ ഹൃദയങ്ങള്‍ക്ക്‌ 
തീര്‍ന്നു പോയ ഇന്നലെകള്‍ക്ക് 
മിഴി പൂട്ടിയ താരകങ്ങള്‍ക്ക് 
താഴിട്ടു പൂട്ടിയ കിനാക്കള്‍ക്ക് 
തിരിഞ്ഞു നടന്ന കുസൃതികള്‍ക്ക് 
നീ തന്ന സ്വപ്നങ്ങള്‍ക്ക് 
പിന്നെ 
സൗഹൃദം കൊണ്ടൊരു കൊട്ടാരം തീര്‍ത്തതിന് 
ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ ഒരു മയില്‍‌പീലി തന്നതിന് 
ഹൃദയ വിശുദ്ധി കൊണ്ടൊരു പൂക്കണി ഒരുക്കിയതിന് 
ഉള്ളിന്റെ ഉള്ളില്‍ ഒരു ഓണത്തുമ്പിയായി പറന്നതിന് 
എല്ലാത്തിനും നന്ദി...നന്ദി...നന്ദി...

അഗ്നി



എന്‍ ചുറ്റിലും അഗ്നി വലയം വെച്ചപ്പോള്‍ പൊള്ളുന്ന ആ ചൂടില്‍ നിന്നും എന്നെ രക്ഷിക്കാന്‍ ഒരു മഞ്ഞുത്തുള്ളിയായി എന്നിലേക്ക് വന്നവള്‍ അല്ലെ നീ,,,,, എന്‍ ചുറ്റിലും ഉണ്ടായിരുന്ന അഗ്നി കത്തി അമര്‍ന്നപ്പോള്‍ എന്താ നിനക്ക് പറ്റിയത്,,,, ആ അഗ്നിയില്‍ നിന്റെ ഹൃദയം കത്തി അമര്‍ന്നതോ അല്ല എന്‍ കൂടെ നിന്ന് ആ അഗ്നിയെ ആയിരുന്നോ നീ സ്നേഹിച്ചിരുന്നത് 

വെളിച്ചം




ഇരുട്ട് എപ്പോഴും ഇരുട്ട് ആകാം ആ ഇരുട്ട് എന്തുമാകാം,,, പക്ഷെ ,,,, വെളിച്ചം ... വെളിച്ചം മാത്രമാണ്,,, ആ വെളിച്ചം ആയിരിക്കാം ഞമ്മളെ സുഹൃത്തുക്കളാക്കിയത്‌,,,, ഈ വെളിച്ചത്തില്‍ നിന്നും ഇരുട്ടിലേക്ക് പോകാന്‍ നീ ആഗ്രഹിക്കുന്നുണ്ടോ,,, എനിക്ക് ഇഷ്ടം ഈ വെളിച്ചമാണ് 

വിരഹത്തിന്‍ വേദന







ഈ മണല്‍നാട്ടിലെ.,.,.,ഉരുകുന്ന വെയിലും ഈ മരുഭൂമി എനിക്ക് സമ്മാനിച്ച വേദനകളും സന്തോഷങ്ങളും എല്ലാം വേണ്ടെന്ന് വെച്ച് നിന്നെ കാണുവാന്‍ വേണ്ടി വരാന്‍ നില്‍ക്കുന്ന ഈ സമയത്ത് എന്തിനാണ് നീ എനിക്ക് ഈ വേദന സമ്മാനിച്ചത്‌ ,,, എത്ര ആലോചിച്ചിട്ടും എനിക്ക് ഉത്തരം കിട്ടുന്നില്ല,,, ഈ നിമിഷം ഞാന്‍ അറിയുന്നു.... വിരഹത്തിന്‍ വേദന....
നീ എത്ര എന്നില്‍ നിന്നും അകന്നാലും ഞാന്‍ വരും നീ ഓര്‍ക്കാതിരിക്കവേ മടങ്ങിപ്പോകുന്ന വഴികളിലൂടെ ഞാന്‍ വരും നിനക്കു കണ്ടില്ലെന്നു നടിക്കാനാകില്ല ഓര്‍മ്മകള്‍ നിന്നെ അനുസരിക്കുകയില്ല,,, വാക്കുകള്‍ അടര്‍ന്നു നിന്നെ വലം വയ്ക്കും,,, വന്യമായ കരങ്ങളാല്‍ നീ ആനയിക്കപ്പെടും... നീ പറഞ്ഞ പോലെ എല്ലാം എനിക്ക് ഓര്‍മ്മകളായി എടുക്കാന്‍ കഴിയുന്നില്ല ,,,, ഞാന്‍ വരും ,,,, എന്റെ വരവിനായി കാത്തിരുന്നോളൂ.....

സംഗീതം



തന്ത്രികള്‍ പൊട്ടിയ വീണയാണിന്ന് ഞാന്‍
താളം തെറ്റിയ ഗീതമാണിന്ന് ഞാന്‍
പാഴായ രാഗങ്ങള്‍ കോര്‍ത്തിണക്കിയ
ചടുല സംഗീതമാണ് ഇന്നെന്‍ ജീവിതം