Sunday, December 9, 2012
വിരഹത്തിന് വേദന
ഈ മണല്‍നാട്ടിലെ.,.,.,ഉരുകുന്ന വെയിലും ഈ മരുഭൂമി എനിക്ക് സമ്മാനിച്ച വേദനകളും സന്തോഷങ്ങളും എല്ലാം വേണ്ടെന്ന് വെച്ച് നിന്നെ കാണുവാന്‍ വേണ്ടി വരാന്‍ നില്ക്കുന്ന ഈ സമയത്ത് എന്തിനാണ് നീ എനിക്ക് ഈ വേദന സമ്മാനിച്ചത് ,,, എത്ര ആലോചിച്ചിട്ടും എനിക്ക് ഉത്തരം കിട്ടുന്നില്ല,,, ഈ നിമിഷം ഞാന്‍ അറിയുന്നു.... വിരഹത്തിന് വേദന....
നീ എത്ര എന്നില്‍ നിന്നും അകന്നാലും ഞാന്‍ വരും നീ ഓര്‍ക്കാതിരിക്കവേ മടങ്ങിപ്പോകുന്ന വഴികളിലൂടെ ഞാന്‍ വരും നിനക്കു കണ്ടില്ലെന്നു നടിക്കാനാകില്ല ഓര്‍മ്മകള്‍ നിന്നെ അനുസരിക്കുകയില്ല,,, വാക്കുകള്‍ അടര്‍ന്നു നിന്നെ വലം വയ്ക്കും,,, വന്യമായ കരങ്ങളാല്‍ നീ ആനയിക്കപ്പെടും... നീ പറഞ്ഞ പോലെ എല്ലാം എനിക്ക് ഓര്‍മ്മകളായി എടുക്കാന്‍ കഴിയുന്നില്ല ,,,, ഞാന്‍ വരും ,,,, എന്റെ വരവിനായി കാത്തിരുന്നോളൂ.....
Tuesday, November 13, 2012
ദീപാവലി ആശംസകള്‍
ദീപാവലി ദീപങ്ങളുടെ ഉത്സവമായിട്ടാണ് ആഘോഷിക്കപ്പെടുന്നത്. ദീപാവലിയാഘോഷങ്ങള്‍ക്ക് ഇന്ത്യാചരിത്രത്തോളം തന്നെ പഴക്കമുണ്ട്. ഹിന്ദുപുരാണങ്ങളിലും മറ്റും ദീപാവലിയാഘോഷത്തെക്കുറിച്ച് ഒട്ടേറെ പരാമര്‍ശങ്ങളുണ്ട്.
മനുഷ്യനെ അജ്ഞാനമാ
ക്കുന്ന അന്ധകാരത്തില്‍ നിന്ന് അറിവിന്റെ വെളിച്ചത്തിലേക്ക് നയിക്കുകയാണ് ദീപാവലിയുടെ മഹത്തായ സങ്കല്പം. ഭൂമിയില്‍ ആധിപത്യം സ്ഥാപിച്ചിരുന്ന ആസുരശക്തികളെ ഉന്മൂലനം ചെയ്ത് ജനങ്ങള്‍ക്ക് ക്ഷേമവും ഐശ്വര്യവും പ്രദാനം ചെയ്യുകയാണ് ആഘോഷത്തിന്റെ അടിസ്ഥാനം.
രാമായണത്തില്‍ ശ്രീരാമന്റെ വനവാസവുമായി ബന്ധപ്പെട്ട ഐതിഹ്യമാണ് ദീപാവലിക്ക്. 14 വര്‍ഷത്തെ വനവാസത്തിനും രാവണവധത്തിനും ശേഷം അയോധ്യയില്‍ തിരിച്ചെത്തിയ ശ്രീരാമനേയും പരിവാരങ്ങളേയും ജനങ്ങള്‍ നിറദീപങ്ങളോടെ വരവേറ്റു എന്നാണ് സങ്കല്പം. അതിനെ അനുസ്മരിപ്പിക്കുന്നതിനാണ് നാം ദീപാവലി ദിവസം വീടിനകത്തും പുറത്തും ദീപങ്ങള്‍ തെളിച്ചും പടക്കങ്ങള്‍ പൊട്ടിച്ചും ആഘോഷിക്കുന്നത്.
ഏവര്‍ക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ ദീപാവലി ആശംസകള്‍






