ഒരു നാള്‍ പ്രകാശം പൊഴിക്കുന്ന പുഞ്ചിരിയുമായി എന്റെ മുന്നിലേക്ക് വന്ന എന്റെ പ്രിയ കൂട്ടുക്കാരി.... ഇന്നും എന്റെ ജീവന്റെ ജീവനായ എന്റെ പ്രിയ കൂട്ടുക്കാരി... ഒത്തിരി വേദനകളുമായി എന്റെ മുന്നിലേക്ക് വന്ന കൂട്ടുക്കാരിയെ എന്റെ വേദനകള്‍ എല്ലാം മാറ്റി നിര്‍ത്തി ഞാന്‍ അവളെ സന്തോഷിപ്പിക്കുമായിരുന്നു. നങ്ങളുടെ ഈ സൌഹൃദം കൂടുതല്‍ കൂടുതല്‍ അടുത്തപ്പോള്‍ എന്റെ വേദനകള്‍ക്ക് അവളും അവളുടെ വേദനകള്‍ക്ക് ഞാനും സാന്ത്വനമായിരുന്നു. മനസ്സിന് കുളിര് നല്‍കി എന്നും എന്റെ ഈ പ്രിയ കൂട്ടുക്കാരി എന്റെ മുന്നില്‍ ഓടി നടക്കുമായിരുന്നു. വര്‍ണ്ണങ്ങള്‍ വാരി വിതറിയ അനേകം നിമിഷങ്ങള്‍ നങ്ങളുടെ സൌഹൃദങ്ങള്‍ക്ക് ഇടയിലൂടെ കടന്നു പോയി ,,,, ചെറു പിണക്കങ്ങള്‍ പോലും തേനൂറും മധുരമായിരുന്നു നങ്ങള്‍ക്ക്... പിണക്കങ്ങളില്‍ പോകുന്നു എന്ന് പറഞ്ഞു എന്നെ മണ്ടനാക്കി പോകാറുണ്ട്. കുറച്ചു കഴിഞ്ഞു പൂവില്‍ നിന്നും തേന്‍ നുകരാന്‍ വരുന്ന ചിത്രശലഭത്തെ പോലെ ഓടി എത്തും എന്നിലേക്ക്,,, അവളുടെ സ്നേഹമായിരുന്നു എന്റെ ജീവിതത്തില്‍ എനിക്ക് തന്ന സന്തോഷങ്ങള്‍ എല്ലാം... എനിക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒരു കൂട്ടുക്കാരിയാണ് ഇന്നും എന്റെ കൂടെ ഉള്ള ഈ പ്രിയ കൂട്ടുക്കാരി.... എനിക്ക് ഈ കൂട്ടുക്കാരിയെ സമ്മാനിച്ച ദൈവത്തിന് നന്ദി !!!!!!!
