Wednesday, October 24, 2012

ശുഭദിനം




പ്രയാസങ്ങള്‍ക്ക് ഇന്നലെകളുടെ ദുഃഖങ്ങള്‍ കുറക്കാന്‍ കഴിയില്ല,,,, പക്ഷെ,,, ഇന്നിന്റെ ശക്തിയെ ചോര്‍ത്താനാകും,,, അതുകൊണ്ട് പ്രയാസപ്പെടരുത്... സന്തോഷവാനായിരിക്കുക...

Sunday, October 14, 2012

മഴ





മഴയ്ക്ക് കരയാന്‍ മാത്രമേ കഴിയൂ,,, ചിരിക്കാന്‍ കഴിയില്ല 
എനിക്ക് നിന്നെ ഓര്‍മ്മിക്കാനെ കഴിയൂ,,, മറക്കാന്‍ കഴിയില്ല

Saturday, October 6, 2012

വേദന






നിന്നെ സ്നേഹിച്ചതിന് നീ എനിക്ക് തന്ന സമ്മാനമാണ് എന്റെ മനസ്സിലെ വേദനയും, വേദന കലര്‍ന്ന സ്വപ്നങ്ങളും, നിന്നെ ഓര്‍ക്കുമ്പോള്‍ കണ്ണുകള്‍ നിറയുന്നു, അറിയാതെ പറയാതെ മനസ്സില്‍ ഒരു പാട് മോഹങ്ങളുമായി ഞാനും നീയും സ്വപ്‌നങ്ങള്‍ കണ്ട നിമിഷങ്ങളൊക്കെ ഓര്‍ക്കുമ്പോള്‍ എന്റെ മിഴികള്‍ അറിയാതെ നിറയുന്നു. കരയാന്‍ മറ്റുള്ളവരെ പോലെ ഞാനും ഇഷ്ട്ടപെടുന്നില്ല. പക്ഷെ അറിയാതെ കരഞ്ഞു പോകുന്നു. നീ പോയതിനു ശേഷം ഉറക്കം എന്താ എന്ന് ഞാന്‍ അറിഞ്ഞില്ല, എന്റെ വേദനകള്‍ക്ക് മുകളില്‍ വേദന മാത്രം സമ്മാനിച്ചു നീ... പക്ഷെ നിന്നെ ഓര്‍ക്കുമ്പോള്‍ ഉണ്ടാകുന്ന ആ കണ്ണുനീരിനെ ഞാന്‍ അറിയാതെ ഇഷ്ട്ടപെട്ടു പോകുന്നു. നിനക്ക് എല്ലാം മറക്കാന്‍ കഴിഞ്ഞു എന്ന് വരാം, ഇനി നീ തന്ന ഓര്‍മ്മകള്‍ അതാണ്‌ എന്റെ ജീവിതം, ഒരു നാളും മറക്കാത്ത ഒരോര്‍മ്മയായ് എന്നും കാണും നീ എന്റെ മനസ്സില്‍






Thursday, October 4, 2012

സുപ്രഭാതം പുലര്‍ക്കാലമേ





താരാട്ടിന്‍ നറു തേന്മണമൊഴുകി പുണരും മലയാളം 
തുഞ്ചന്‍ പാടിയുണര്‍ത്തിയ പൈങ്കിളി കൊഞ്ചും മലയാളം
പഴമൊഴി മധുമൊഴി നറുമൊഴി തൂകി ഞെളിയും മലയാളം
ഒരുമയിലൊരു നവരാഗം പാടും മധുരം മലയാളം...

സുപ്രഭാതം പുലര്‍ക്കാലമേ....

Wednesday, September 26, 2012

മൌനം



വിരഹം ഞാന്‍ അനുഭവിച്ചത് ആണ് ,അതുകൊണ്ട് വിരഹത്തിന്‍ വേദന എനിക്ക് പേടി ആണ് !!!!!!!!!!!!!!! നമ്മള്‍ക്ക് ഇടയിലേ മൌനം എന്നേ വല്ലാതെ വേദനിപ്പിക്കുന്നു !!!!!!!!!!!!!!!നീ ഇല്ലാതെ ഒരു ദിവസം ഉണ്ടാകുമോ ?

കാറ്റ്





ഒറ്റയ്ക്കിരിക്കുമ്പോള്‍ മഴ നനഞ്ഞ ആമ്പലിന്റെ 
മണമുള്ള നിന്റെ ഓര്‍മകളുമായി- 
ഒരു നിശാകാറ്റ് ഇടയ്ക്കിടെ വന്നു പോകാറുണ്ട്.