Sunday, December 9, 2012

സംഗീതം



തന്ത്രികള്‍ പൊട്ടിയ വീണയാണിന്ന് ഞാന്‍
താളം തെറ്റിയ ഗീതമാണിന്ന് ഞാന്‍
പാഴായ രാഗങ്ങള്‍ കോര്‍ത്തിണക്കിയ
ചടുല സംഗീതമാണ് ഇന്നെന്‍ ജീവിതം

Tuesday, November 13, 2012

നീ




നിന്നെ വാക്കുകള്‍ കൊണ്ട് ഞാന്‍ വലയം തീര്‍ക്കുന്നുവെങ്കില്‍ നീ വാക്കുകള്‍ക്ക് അതീതമാണ്... അത്രയും വര്‍ണ്ണിക്കാന്‍ ഉണ്ട് നിന്നെ,,,, ഈ മനസ്സ്‌ മുഴുവനും നീയാണ് ,,, എന്നിട്ടും എന്തിന് നീ എന്നെ കരയിപ്പിക്കുന്നു

ദീപാവലി ആശംസകള്‍




ദീപാവലി ദീപങ്ങളുടെ ഉത്സവമായിട്ടാണ് ആഘോഷിക്കപ്പെടുന്നത്. ദീപാവലിയാഘോഷങ്ങള്‍ക്ക് ഇന്ത്യാചരിത്രത്തോളം തന്നെ പഴക്കമുണ്ട്. ഹിന്ദുപുരാണങ്ങളിലും മറ്റും ദീപാവലിയാഘോഷത്തെക്കുറിച്ച് ഒട്ടേറെ പരാമര്‍ശങ്ങളുണ്ട്.
മനുഷ്യനെ അജ്ഞാനമാ
ക്കുന്ന അന്ധകാരത്തില്‍ നിന്ന് അറിവിന്റെ വെളിച്ചത്തിലേക്ക് നയിക്കുകയാണ് ദീപാവലിയുടെ മഹത്തായ സങ്കല്‌പം. ഭൂമിയില്‍ ആധിപത്യം സ്ഥാപിച്ചിരുന്ന ആസുരശക്തികളെ ഉന്മൂലനം ചെയ്‌ത് ജനങ്ങള്‍ക്ക് ക്ഷേമവും ഐശ്വര്യവും പ്രദാനം ചെയ്യുകയാണ് ആഘോഷത്തിന്റെ അടിസ്ഥാനം.

രാമായണത്തില്‍ ശ്രീരാമന്റെ വനവാസവുമായി ബന്ധപ്പെട്ട ഐതിഹ്യമാണ് ദീപാവലിക്ക്. 14 വര്‍ഷത്തെ വനവാസത്തിനും രാവണവധത്തിനും ശേഷം അയോധ്യയില്‍ തിരിച്ചെത്തിയ ശ്രീരാമനേയും പരിവാരങ്ങളേയും ജനങ്ങള്‍ നിറദീപങ്ങളോടെ വരവേറ്റു എന്നാണ് സങ്കല്‌പം. അതിനെ അനുസ്‌മരിപ്പിക്കുന്നതിനാണ് നാം ദീപാവലി ദിവസം വീടിനകത്തും പുറത്തും ദീപങ്ങള്‍ തെളിച്ചും പടക്കങ്ങള്‍ പൊട്ടിച്ചും ആഘോഷിക്കുന്നത്.


ഏവര്‍ക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ ദീപാവലി ആശംസകള്‍ 

Sunday, November 11, 2012

അവള്‍





എന്‍ തോഴിയായ് എന്‍ പ്രണയിനിയായ്,,, എന്‍ ഹൃദയത്തില്‍ മീട്ടും ഈണമായ്,,, എന്‍ കനവുകളില്‍ ചേരും ശ്രുതിയായ്‌,,, കുളിരായ് വീശും ഇളം തെന്നലായ്,,, എന്‍ ജീവിതത്തിലേക്ക് വന്നവള്‍ അല്ലെ നീ..

ഇഷ്ടം







എനിക്ക് എന്നേക്കാള്‍ ഇഷ്ടം എന്റെ മനസ്സിനെയാണ്,,,, എന്റെ മനസ്സിന് എന്നേക്കാള്‍ ഇഷ്ടം നിന്നെയാണ്

ചിത്രം





നിന്നെ കണ്ട ആ നിമിഷം മുതല്‍ എന്റെ മനസ്സിന്റെ ചില്ല് കൂട്ടില്‍ ഞാന്‍ വെറുതെ വരച്ചിട്ട ചിത്രമാണ് നീ

ശുഭരാത്രി



കാലത്തിന്റെ യാമങ്ങള്‍ മിന്നിമറയുമ്പോള്‍ ,,, വസന്ത മാളികയില്‍ നീ തനിച്ചിരിക്കുമ്പോള്‍ ,,, നിന്റെ സ്വപ്നങ്ങള്‍ക്ക് കൂട്ടായ് നിന്‍ നിഴലായി നിന്‍ സ്വപ്നമായി ഞാനുമുണ്ടാകും,,, ശുഭരാത്രി