Friday, September 21, 2012
Thursday, September 20, 2012
സ്വപ്നങ്ങള്‍ പൂവണിയുവാന്‍ ഇനി ദിവസങ്ങള്‍ മാത്രം
നീ മാത്രമായിരുന്നു എന്റെ മനസ്സില്‍ ,,, നിന്നെ കാണാനുള്ള ദിവസങ്ങളെണ്ണി ഉറക്കമില്ലാതെ കിടക്കുമ്പോള്‍ നിന്റെ ഹൃദയം എന്നോട് കാത്തിരിക്കാന്‍ പതുക്കെ പറയുമായിരുന്നു.... ആ ഹൃദയത്തിന്റെ വാക്കുകള്‍ കേട്ട് ഞാന്‍ സ്വപ്നം കണ്ടു ഉറങ്ങുമായിരുന്നു,,,, ഉറക്കത്തിന്റെ ഇടയില്‍ എന്റെ സ്വപ്നങ്ങളില്‍ നിന്റെ കുഞ്ഞു ചിരി കേട്ട്, ഞാന്‍ പലപ്പോഴും ഞെട്ടിയുണരാറുണ്ട് ,,, എന്‍ കൈകളില്‍ പിടിച്ച് നീ പൂവിനേയും പൂമ്പാറ്റയെയും തൊട്ട് ആയിരം ചോദ്യങ്ങള്‍ ചോദിച്ച് നടക്കുന്നത് എന്റെ സ്വപ്നങ്ങളില്‍ ഞാന്‍ കാണാറുണ്ട്,,,
ചിലപ്പോള്‍ പകല്‍ വെളിച്ചത്തില്‍ നിന്റെ ചെറിയ ചെറിയ കുസൃതികള്‍ ആലോചിച്ചു ഞാന്‍ ഒറ്റയ്ക്ക് ഇരുന്നു ചിരിക്കാറുണ്ടായിരുന്നു... നീ അടുത്തുണ്ടെന്ന് വിചാരിച്ച് ഞാന്‍ വെറുതെ ഇരുന്നു സംസാരിച്ചു കൊണ്ടിരുന്നു...
ഈ സ്വപ്നങ്ങള്‍ പൂവണിയുവാന്‍ ,,, ഈ കാത്തിരിപ്പ് അവസാനിക്കുവാന്‍ ,,, നിന്നെ കാണുവാന്‍ ഇനി ദിവസങ്ങള്‍ മാത്രം ....
Monday, September 17, 2012
Thursday, September 13, 2012
പ്രണയം
പ്രണയം ,,,,ജീവിതത്തില്‍ പ്രണയിക്കാത്തവര്‍ ആയി ആരെങ്കിലും ഉണ്ടോ??? ഉണ്ടെങ്കില്‍ പ്രണയിക്കണം, പ്രണയത്തിന്റെ സുഖം അത് അനുഭവിച്ചു തന്നെ അറിയണം, പ്രണയത്തിന് ഇണക്കങ്ങള്‍ , കൊച്ചു കൊച്ചു പിണക്കങ്ങള്‍ നിശ്വാസങ്ങള്‍ , നോവുകള്‍ സ്വപ്നങ്ങള്‍ ... എല്ലാം മനോഹരമാണ് അത് വര്‍ണ്ണിക്കാന്‍ കഴിയില്ല,,, അത് അനുഭവിച്ചു അറിയുക തന്നെ വേണം
എന്റെ കണ്ണുകള്‍
നമുക്ക് സ്നേഹിക്കാന്‍ ഒരുപാട് പേരെ കിട്ടും …..സ്നേഹിച്ചവരെ മറക്കാതിരിക്കാന്‍ കുറെ ഓര്‍മ്മകളും സമ്മാനിച്ചിട്ടുണ്ടാകും അവര്‍ …പക്ഷെ സ്നേഹം തിരിച്ചു തരാന്‍ ചിലര്‍ മാത്രമേ ഉണ്ടാകൂ ….ജീവിതത്തില്‍ എന്നും ഒറ്റയ്ക്കായിരുന്നു ഞാന്‍ അതായിരിക്കാം വിജനമായ വഴികളിലൂടെ നടന്നു നീങ്ങുമ്പോള്‍ തനിച്ചായ് എന്ന തോന്നല്‍ എന്നെ അലട്ടികൊണ്ടിരുന്നത് …തനിച്ചാണ് എന്നറിഞ്ഞിട്ടും എവിടെയോ എന്റെ കണ്ണുകള്‍ ആരെയോ തേടുന്ന പോലെ തോന്നിയിരുന്നു... എന്റെ കണ്ണുകള്‍ ആരെയോ തേടിയിരുന്നു എന്ന് കാലം തെളിയിച്ചു… ഒരു ഏപ്രില്‍ മാസത്തിലെ സായാഹ്നത്തില്‍ എന്റെ കണ്ണുകള്‍ തേടി നടന്ന എന്നെ സ്നേഹിക്കാന്‍ കഴിയുന്ന ഒരാളെ ഞാന്‍ കണ്ടുമുട്ടി... അന്ന് മുതല്‍ അവള്‍ക്ക് ഞാന്‍ സ്ഥാനം നല്‍കിയത് എന്‍ ഹൃദയത്തില്‍ ആയിരുന്നു....
Wednesday, September 12, 2012
സ്നേഹം
അകലുവാന്‍ നോക്കിയപ്പോള്‍ നിന്റെ മനസ്സ് നോവുന്നത് ഞാന്‍ കണ്ടു... അടുത്തുണ്ടാവുമ്പോള്‍ സന്തോഷം കൊണ്ട് നിന്റെ മനസ്സ് മതി മറക്കുന്നതും എനിക്ക് കാണുവാന്‍ കഴിഞ്ഞു... എന്റെ ചെറിയ തെറ്റുകള്‍ എല്ലാം നീ സഹിക്കുകയും അതോടൊപ്പം തന്നെ ആ തെറ്റുകള്‍ തിരുത്താന്‍ ശ്രമിക്കുകയും ചെയ്തു നീ എന്റെ ചെറിയ ഒരു മൌനം പോലും നിന്റെ മനസ്സിനെ നോവിക്കുന്നത് എനിക്ക് കാണുവാന്‍ കഴിഞ്ഞു,,, അന്ന് എന്റെ മനസ്സ് പറഞ്ഞു നിന്റെ സ്നേഹം അത് യഥാര്‍ത്ഥ സ്നേഹമാണ് എന്ന് ,,, അന്ന് മുതല്‍ എല്ലാം മറന്നു നിന്നെ സ്നേഹിച്ചു... ഇന്ന് നീ എന്റെ എല്ലാമാണ്...





